കൈക്കൂലി: പവര്‍ ഗ്രിഡ് കോര്പറേഷന് സീനിയർ ജനറൽ മാനേജര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: കൈക്കൂലിക്കേസില്‍ പവര്‍ ഗ്രിഡ് കോര്പറേഷന് ഓഫ് ഇന്ത്യയുടെ സീനിയര്‍ ജനറല്‍ മാനേജര്‍ അറസ്റ്റില്‍. മുംബൈ ആസ്ഥാനമായുള്ള കെഇസി ഇന്റര്‍നാഷണലിന്റെ പ്രതിനിധിയില്നിന്നു 2.4 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ കേസിലാണ് ഉദയ് കുമാറിനെ സിബിഐ അറസ്റ്റ് ചെയ്തത്. രാജസ്ഥാനിലെ ആജ്മീറില്‍ ജോലി ചെയ്യുന്ന ഉദയ് കുമാറിനെയും കെഇസി ഇന്റര്‍നാഷണലിന്റെ എക്സിക്യൂട്ടീവ് സുമന് സിംഗിനെയും ബുധനാഴ്ച വൈകുന്നേരമാണ് സിക്കറില്നിന്നു പിടികൂടിയത്.
കെഇസി ഇന്റര്‍നാഷണലിന്റെ ബില്ലുകള്‍ പാസാക്കുന്നതിനായിട്ടാണ് ഉദയ് കൈക്കൂലി വാങ്ങിയതെന്നു സിബിഐ പറഞ്ഞു. കമ്പനിയുടെ വൈസ് പ്രസിഡന്റ് അടക്കം അഞ്ചു പേരെ എഫ്ഐആറില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്.
Source link