CINEMA

‘എമ്പുരാൻ’ തീര്‍ന്നയുടനെ തിയറ്റര്‍ വിടരുത്: പ്രേക്ഷകരോട് അഭ്യർഥനയുമായി പൃഥ്വിരാജ്


‘ലൂസിഫർ’ സിനിമ പോലെ ‘എമ്പുരാനി’ലും എന്‍ഡ് സ്ക്രോൾ ടൈറ്റിൽ ഉണ്ടെന്ന് വെളിപ്പെടുത്തി പൃഥ്വിരാജ്. സിനിമ തീര്‍ന്നയുടന്‍ തന്നെ തിയറ്റര്‍ വിട്ടു പോകരുതെന്നും എന്‍ഡ് ക്രെഡിറ്റുകള്‍ സൂക്ഷ്​മതയോടെ വായിക്കണമെന്നും പൃഥ്വിരാജ് പറഞ്ഞു. മോഹന്‍ലാലിനൊപ്പം ദ് ഹോളിവുഡ് റിപ്പോര്‍ട്ടറിന് നല്‍കിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.‘‘മൂന്നാം ഭാഗം പിന്നെയും നിങ്ങളെ പുതിയൊരു ലോകത്തേക്കാണ് കൊണ്ടുപോകുന്നത്. രണ്ടാം ഭാഗം കാണുമ്പോള്‍ അതു മനസിലാവും. എനിക്കൊരു അപേക്ഷയുണ്ട്. എമ്പുരാന്‍റെ എന്‍ഡ് സ്ക്രോൾ ടൈറ്റിൽസ് കാണണം. ലൂസിഫറിലേതുപോലെ ഇതിലും എൻഡ് സ്ക്രോൾ ടൈറ്റിൽ ഉണ്ട്. അത് ശ്രദ്ധയോടെ വായിക്കണം. അതില്‍ വരുന്ന വാര്‍ത്തകളും വാചകങ്ങളും വായിക്കുക. അത് തീരുന്നതിനു മുമ്പ് തിയറ്റര്‍ വിടരുത്. ആ ആ ലോകം എങ്ങനെയാണ് എന്നതിന്‍റെ സൂചനയാവും അത്,’’–പൃഥ്വിരാജ് പറഞ്ഞു. മൂന്നാം ഭാഗം സംഭവിക്കുമോ എന്ന് അപ്പോള്‍ മാത്രമേ അറിയാനാവൂ എന്ന് മോഹന്‍ലാലും കൂട്ടിച്ചേര്‍ത്തുമാര്‍ച്ച് 27-ന് ചിത്രം ആഗോള റിലീസായെത്തും. ആരംഭിച്ചു കഴിഞ്ഞു. വമ്പൻ പ്രതികരണമാണ് സിനിമയുടെ അഡ്വാൻസ് ബുക്കിങിനു ലഭിക്കുന്നത്. ഒരു സമയത്ത് ടിക്കറ്റ് ബുക്കിങ് സൈറ്റ് ആയ ബുക്ക് മൈ ഷോ തിരക്കു കാരണം നിലച്ചുപോയ അവസ്ഥ വരെ ഉണ്ടായി.


Source link

Related Articles

Back to top button