LATEST NEWS

സ്കൂൾ ബസുകളിൽ 4 ക്യാമറ നിർബന്ധം; ബസുകളുടെ അകത്തും പുറത്തും സ്ഥാപിക്കണമെന്ന് മന്ത്രി ഗണേഷ് കുമാർ


തിരുവനന്തപുരം ∙ മേയ് മുതൽ സ്‌കൂള്‍ ബസുകളില്‍ 4 ക്യാമറകള്‍ നിര്‍ബന്ധമാക്കി സര്‍ക്കാര്‍. ബസുകളുടെ അകത്തും പുറത്തുമായി നാല് ക്യാമറകള്‍ സ്ഥാപിക്കാനാണു തീരുമാനമെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാര്‍ നിയമസഭയില്‍ പറഞ്ഞു. മേയ് മാസത്തില്‍ ഫിറ്റ്‌നസ് പരിശോധനയ്ക്കായി സ്‌കൂള്‍ ബസുകള്‍ കൊണ്ടു വരുമ്പോള്‍ ക്യാമറകള്‍ നിര്‍ബന്ധമായും സ്ഥാപിക്കണമെന്നും മന്ത്രി അറിയിച്ചു. കേന്ദ്രത്തിന്റെ ഗതാഗത നിയമപരിഷ്‌ക്കാരങ്ങള്‍ സംസ്ഥാനത്തു കണ്ണടച്ച് നടപ്പാക്കില്ലെന്നും മന്ത്രി പറഞ്ഞു. നമ്പര്‍ പ്ലേറ്റ് മാറ്റുന്ന ഭേദഗതി ചില കുത്തക കമ്പനികള്‍ക്കു വേണ്ടിയാണെന്നും ഗണേഷ് കുമാർ ആരോപിച്ചു.


Source link

Related Articles

Back to top button