CINEMA

കോൾ റെക്കോർഡ് ചെയ്യാൻ പ്രമുഖ നടനല്ലെന്നാണ് അവർ പറഞ്ഞത്, എന്നിട്ടും പിന്നിൽനിന്നു കുത്തി: വിവാദ വെളിപ്പെടുത്തലുമായി എലിസബത്ത്


ഡോ. എലിസബത്തിനെ പിന്തുണയ്ക്കാൻ താനും സഹോദരിയും ശ്രമിച്ചിരുന്നുവെന്ന ഗായിക അഭിരാമി സുരേഷിൻറെ കമന്റിന് മറുപടിയുമായി എലിസബത്ത് ഉദയൻ. താൻ മാനസികമായി തകർന്നിരുന്നു സമയത്ത് ബാലയ്ക്കെതിരെ കേസ് കൊടുക്കണമെന്നു പറഞ്ഞ് നടന്റെ മുൻഭാര്യ തന്നെ സമീപിച്ചിരുന്നെന്നും താൻ പറഞ്ഞ കാര്യങ്ങൾ മാധ്യമങ്ങളോട് വെളിപ്പെടുത്തിയെന്നും എലിസബത്ത് പറയുന്നു. പുറത്ത് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത കാര്യങ്ങളാണ് താൻ കേസ് കൊടുക്കാൻ തയാറാകാത്തതുകൊണ്ട് അവർ വെളിപ്പെടുത്തിയത്.  മാനസികമായി മോശം അവസ്ഥയിലിരുന്ന തന്നെ പിന്നിൽ നിന്ന് കുത്തിയ അവരെ ഇനിയും വിശ്വസിക്കാൻ കഴിയില്ലെന്ന് എലിസബത്ത് പറയുന്നു. എലിസബത്തിനെ ബന്ധപ്പെടാൻ താനും സഹോദരിയും ശ്രമിച്ചിരുന്നുവെന്നും എന്നാല്‍ ചിലരുടെ ഇടപെടല്‍ മൂലം അതിനുള്ള സാഹചര്യം ഇല്ലാതായി എന്നും അഭിരാമി സുരേഷ് സമൂഹമാധ്യമങ്ങളിൽ കമന്റ് ചെയ്തതിനോടായിരുന്നു എലിസബത്ത് ഉദയന്റെ മറുപടി. അമൃതയുടേയോ അഭിരാമിയുടേയോ പേര് പറയാതെയാണ് എലിസബത്തിന്റെ പ്രതികരണം.‘‘നവംബറിൽ ഞാൻ സുഖമില്ലാതെ ഇരിക്കുന്ന സമയത്ത് ചില ആൾക്കാർ വിളിച്ചു, ഇയാൾക്കെതിരെ കേസ് കൊടുക്കണം എന്ന് പറഞ്ഞു.  ഞാൻ ഡിപ്രഷനിൽ ഇരിക്കുന്ന സമയത്താണ്, ഐസിയുവിൽ കിടക്കുന്ന സമയത്ത് തുടർച്ചയായി കോൾ ചെയ്തുകൊണ്ടിരുന്നു. ഗുജറാത്തിൽ ആശുപത്രിയിൽ ബൈസ്റ്റാൻഡർ പോലും ഇല്ലാതെ കിടക്കുന്ന സമയത്ത് ഇവർ വിളിയോട് വിളിയാണ്, പോയി കേസ് കൊടുക്ക്, കേസ് കൊടുക്ക് എന്നാണ് പറയുന്നത്. ‘‘എനിക്ക് പേടിയാണ്, ഞാൻ ഓൾ റെഡി സ്ട്രെസ്സിലാണ്, എനിക്ക് ഈ സ്ട്രെസ്സും കൂടി എടുക്കാൻ വയ്യ’’ എന്നു പറഞ്ഞു. അതിനു ശേഷമാണ് എന്റെ മാതാപിതാക്കൾ ഒക്കെ എത്തിയത്. അവര്‍ വരുന്നതിനു മുമ്പ് നമുക്ക് ഇതിൽതീരുമാനം ഉണ്ടാക്കണം എന്നൊക്കെയാണ് പറഞ്ഞത്. അന്ന് ഞാൻ അവരുടെ കരച്ചിൽ കണ്ട് എന്റെ ജീവിതത്തിൽ അനുഭവിച്ച കാര്യങ്ങളൊക്കെ അവരോട് പങ്കുവച്ചിരുന്നു. ഇതൊന്നും റെക്കോർഡ് ചെയ്യരുത്, ഇത് ആരുമായും ഷെയർ ചെയ്യാൻ ഇഷ്ടമില്ല, എന്നൊക്കെ പറഞ്ഞതാണ്.  


Source link

Related Articles

Back to top button