KERALAM

കെ- ടെറ്റ് ഇല്ലാത്ത എയ്ഡഡ് അദ്ധ്യാപകർ പുറത്തേക്ക്

തിരുവനന്തപുരം : എയ്‌ഡഡ് സ്‌കൂളുകളിൽ ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റ് (കെ- ടെറ്റ്) യോഗ്യതയില്ലാത്ത അദ്ധ്യാപകരെ സർവീസിൽ നിന്നൊഴിവാക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ്‌ ഡയറക്‌ടറുടെ സർക്കുലർ.

കെ -ടെറ്റ് യോഗ്യതയുള്ളവരെ മാത്രമേ 2019- 20നു ശേഷം നിയമിക്കാവൂ എന്ന സർക്കാർ ഉത്തരവിന് വിരുദ്ധമായി യോഗ്യതയില്ലാത്തവരെ മാനേജർമാർ നിയമിക്കുന്നതായി ബോദ്ധ്യപ്പെട്ടതിനാലാണിത്. കെ- ടെറ്റ് ഉള്ളവർക്ക്‌ മാത്രമേ സ്ഥാനകയറ്റം നൽകാവൂ. കെ- ടെറ്റ് യോഗ്യതയില്ലാതെ ഇതിനകം സ്ഥാനക്കയറ്റം നൽകിയവർക്ക്‌ കെ-ടെറ്റ് പാസ്സായ തീയതി മുതലേ സ്ഥാനക്കയറ്റം അംഗീകരിക്കൂ. യോഗ്യതയില്ലാത്ത അദ്ധ്യാപകരെ നിയമിക്കുകയും സ്ഥാനക്കയറ്റം നൽകുകയും ചെയ്യുന്ന മാനേജർമാരെ അയോഗ്യരാക്കാനും വിദ്യാഭ്യാസ ഓഫീസർമാർ നടപടിയെടുക്കണമെന്നും സർക്കുലർ വ്യക്തമാക്കുന്നു.

RELATED NEWS

general
ഓർമ്മിക്കാൻ

നീറ്റ് എം.ഡി.എസ് കറക്ഷൻ വിൻഡോ:- നീറ്റ് എം.ഡി.എസ് 2025 പ്രവേശനത്തിന് അപേക്ഷ സമർപ്പിച്ചവർക്ക് തെറ്റുതിരുത്താൻ/എഡിറ്റ് ചെയ്യാൻ നാളെ വരെ അവസരം.

general
ട്രാവൽ ആൻഡ് ടൂറിസം എം.ബി.എ

തിരുവനന്തപുരം: മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടായ കിറ്റ്സിൽ എം.ബി.എ (ട്രാവൽ ആൻഡ് ടൂറിസം) കോഴ്സിലേക്ക് ഓൺലൈനായി അപേക്ഷിക്കാം.

general
ഓർമ്മിക്കാൻ

1. ഐ.ഐ.ഐ.ടി ഹൈദരാബാദ്:- അണ്ടർ ഗ്രാജ്വേറ്റ് എൻട്രൻസ് പരീക്ഷയ്ക്ക് മാർച്ച് 23വരെ അപേക്ഷിക്കാം. വെബ്സൈറ്റ്: ugadmissions.iiit.ac.in.

general
കീം: 15വരെ ഫീസടയ്ക്കാം

തിരുവനന്തപുരം: എൻജിനിയറിംഗ്/ ആർക്കിടെക്ചർ ഫാർമസി/ മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്‌സുകളിലേയ്ക്കുള്ള പ്രവേശനത്തിന് നാളെ വൈകിട്ട് മൂന്നുവരെ ഫീസടയ്ക്കാം.

general
 ഗൂഗിൾ പോളിസി ഫെലോഷിപ്പ് -2025

ടെക്‌നോളജി, പബ്ലിക് പോളിസി എന്നിവയിൽ താല്പര്യമുള്ള വിദ്യാർത്ഥികൾക്ക് സമ്മർ 2025 ഗൂഗിൾ പോളിസി ഇന്റേൺഷിപ്പിന് ഏപ്രിൽ 4 വരെ അപേക്ഷിക്കാം.

general
മാർഗദീപം സ്കോളർഷിപ്പ് ;
അപേക്ഷാ തീയതി നീട്ടി

തിരുവനന്തപുരം: സർക്കാർ/എയ്ഡഡ് സ്‌കൂളുകളിലെ 1മുതൽ 8ാംക്ലാസ് വരെയുള്ള ന്യൂനപക്ഷ മതവിഭാഗങ്ങളിലെ മുസ്ലീം,ക്രിസ്ത്യൻ,സിഖ്, ബുദ്ധ,ജൈന,പാഴ്‌സി വിദ്യാർത്ഥികൾക്കുള്ള മാർഗദീപം സ്‌കോളർഷിപ്പിന് അപേക്ഷകൾ നാളെ


Source link

Related Articles

Back to top button