KERALAMLATEST NEWS

ആശമാരുടെ വേതന വർദ്ധന കേരളം ആവശ്യപ്പെട്ടില്ല: കേന്ദ്രം

ന്യൂഡൽഹി: ആശമാരുടെ വേതന വർദ്ധനവിനായി കേരളത്തിൽ നിന്ന് നിർദ്ദേശം ലഭിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി പ്രതാപ് റാവു ജാധവ് ലോക്‌സഭയിൽ ഡീൻ കുര്യാക്കോസിനെ അറിയിച്ചു. ഉത്തർപ്രദേശ്, മഹാരാഷ്‌ട്ര സർക്കാരുകൾ മാത്രമാണ് ഓണറേറിയം വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടതെന്നും മറുപടിയിലുണ്ട്. ആശമാരുടെ സേവന വേതന വ്യവസ്ഥകൾ വർദ്ധിപ്പിക്കുമോയെന്ന ചോദ്യത്തിന് ഇതുവരെ നൽകിയ ആനുകൂല്യങ്ങളുടെ പട്ടിക നിരത്തുകയാണ് ചെയ്‌തത്. 2023-2024 വർഷത്തിൽ കേരളത്തിന് 100 കോടി രൂപ കുടിശ്ശിക നൽകാനുണ്ടെന്ന വാദം ശരിയാണോ എന്നതിന് മറുപടി നൽകിയതുമില്ല.


Source link

Related Articles

Back to top button