KERALAMLATEST NEWS
പാലക്കാട്ടും കൊച്ചിയിലും ഫാൻ പാർക്ക്

ഐ.പി.എല്‍ ആരാധകര്‍ക്ക് ആവേശം അല്‍പ്പംപോലും ചോരാതെ മത്സരങ്ങള്‍ വലിയ സ്ക്രീനില്‍ തത്സമയം ആസ്വദിക്കാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് കൺട്രോൾ ബോര്‍ഡ്(ബി.സി.സി.ഐ) ഐ.പി.എല്‍ ഫാന്‍പാര്‍ക്കിലൂടെ അവസരമൊരുക്കുന്നു. കേരളത്തില്‍ കൊച്ചിയും പാലക്കാടുമാണ് ഐ.പി.എല്‍ ഫാന്‍ പാര്‍ക്കുകളുടെ വേദി. ഇന്നും നാളെയും നടക്കുന്ന മത്സരങ്ങളാണ് കൊച്ചിയില്‍ സജ്ജീകരിക്കുന്ന ഫാന്‍ പാര്‍ക്കിലൂടെ പ്രദര്‍ശിപ്പിക്കുന്നത്. ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിന്‍റെ കിഴക്ക് ഭാഗത്തെ പാര്‍ക്കിംഗ് ഗ്രൗണ്ടാണ് കൊച്ചിയിലെ വേദി. മാര്‍ച്ച് 29,30 തീയതികളില്‍ നടക്കുന്ന മത്സരങ്ങളാണ് പാലക്കാട് കോട്ടമൈതാനത്ത് സജ്ജീകരിച്ചിരിക്കുന്ന ഫാന്‍ പാര്‍ക്കിലൂടെ പ്രദര്‍ശിപ്പിക്കുന്നത്.
പ്രവേശനം സൗജന്യമായിരിക്കും
Source link