INDIA
മണ്ഡല പുനർനിർണയം: ഡിഎംകെ വിളിച്ചുചേർത്ത യോഗം ഇന്ന്

ചെന്നൈ: മണ്ഡല പുനർനിർണയ വിഷയത്തിൽ ഡിഎംകെ വിളിച്ചുചേർത്ത ജോയിന്റ് ആക്ഷൻ കമ്മിറ്റി യോഗം ഇന്നു നടക്കും. കേരള മുഖ്യമന്ത്രി പിണറായി വിജയൻ യോഗത്തിൽ പങ്കെടുക്കാൻ ചെന്നൈയിലെത്തിയിട്ടുണ്ട്. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ, തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢി എന്നിവരും യോഗത്തിനെത്തും.
കേരളം, കർണാടക, ആന്ധ്രപ്രദേശ്, തെലുങ്കാന, ഒഡീഷ, പശ്ചിമബംഗാൾ, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളെയാണ് ഡിഎംകെ യോഗത്തിനു ക്ഷണിച്ചത്. ഒഡീഷയിലെ പ്രധാന പ്രതിപക്ഷമായ ബിജെഡിയുടെ പ്രതിനിധികൾ ഇന്നത്തെ യോഗത്തിനെത്തും.
Source link