KERALAM

കേരളത്തിൽ ആദ്യമായി എത്തുന്നത് കൊച്ചിയിൽ; പിന്നാലെ മറ്റിടങ്ങളിലേക്കും എത്തിയേക്കും

കൊച്ചി: ഹൈഡ്രജൻ ഇന്ധനമായ കേരളത്തിലെ ആദ്യത്തെ ബസ് കൊച്ചിയിലെത്തി. അന്താരാഷ്ട്ര വിമാനത്താവളത്തിനകത്ത് വിമാനയാത്രക്കാർക്ക് വേണ്ടിയാണ് സർവീസ് നടത്തുക. 30 സീറ്റ് ബസിന് ഭാരത് പെട്രോളിയം കോർപ്പറേഷൻ (ബി.പി.സി.എൽ) ഇന്ധനം നൽകും. ഒട്ടും അന്തരീക്ഷ മലിനീകരണമില്ലാത്ത യാത്രയാണ് പ്രത്യേകത. കെ.പി.ഐ.ടി ടെക്‌നോളജീസ്, ബി.പി.സി.എൽ എന്നിവയുമായി സഹകരിച്ച് ജപ്പാനിലെ മിറ്റ്‌സുയി ആൻഡ് കമ്പനി ലിമിറ്റഡ്, നെതർലൻഡ്‌സിലെ വി.ഡി.എൽ ഗ്രൂപ്പ്എന്നിവയുടെ പിന്തുണയോടെ ഇ.കെ.എ മൊബിലിറ്റിയാണ് ബസ് നിരത്തിലിറക്കുന്നത്.

ഒമ്പതുമീറ്റർ നീളമുള്ള ബസിൽ ഹൈഡ്രജൻ ഇന്ധന സെൽ സാങ്കേതികവിദ്യ സംയോജിപ്പിച്ചു. ബി.പി.സി.എല്ലാണ് ഹൈഡ്രജൻ ഉത്പാദനം, വിതരണം, ഇന്ധനം നിറയ്ക്കൽ എന്നിവ നിർവഹിക്കുന്നത്.

 ഹൈഡ്രജൻ വാഹനത്തിന് ഡിമാന്റേറും

ഹൈഡ്രജൻ ഉപയോഗിച്ച് പ്രവർത്തിക്കുന്ന വാണിജ്യ വാഹനങ്ങളുടെ സ്വീകാര്യത ബസിന്റെ വരവോടെ വേഗത്തിലാകുമെന്ന് അധികൃതർ പറഞ്ഞു. ഹരിത ഹൈഡ്രജൻ അടിസ്ഥാന സൗകര്യത്തിൽ നിക്ഷേപം വർദ്ധിപ്പിക്കുകയും ചെയ്യും. ശുദ്ധമായ ഊർജ പരിഹാരങ്ങൾ കൂടുതലാക്കുന്നതിലൂടെ സുസ്ഥിര സഞ്ചാരത്തിൽ കേരളത്തിന്റെ സ്ഥാനം ശക്തിപ്പെടുത്തുമെന്ന് അധികൃതർ പറഞ്ഞു.


സുസ്ഥിര നഗര ഗതാഗതത്തിനുള്ള ശുദ്ധമായ ഊർജ്ജ പരിഹാരങ്ങൾക്ക് തുടക്കമിടുകയാണ്.

ഡോ. സുധീർ മേത്ത

സ്ഥാപകനും സി.ഇ.ഒയും

ഇ.കെ.എ മൊബിലിറ്റി


ഹൈഡ്രജൻ ഇന്ധന സെൽ സാങ്കേതികവിദ്യയിലും പരിസ്ഥിതി സൗഹൃദ പരിഹാരങ്ങളിലും ഊർജം പകരുന്നതാണ് ബസ്

കിഷോർ പാട്ടീൽ

സഹസ്ഥാപകനും എം.ഡിയും സി.ഇ.ഒയും

കെ.പി.ഐ.ടി


 30 സീറ്റ് ബസ്

 ബി.പി.സി.എൽ ഇന്ധനം നൽകും

 അന്തരീക്ഷ മലിനീകരണമില്ലാത്ത യാത്ര


Source link

Related Articles

Back to top button