കാൻസർ ഡേ കെയർ: ഇക്കൊല്ലം ജില്ലാ ആശുപത്രികളിൽ 200 കേന്ദ്രങ്ങൾ


ന്യൂഡൽഹി ∙ കാൻസർ ചികിത്സയ്ക്കായി കേന്ദ്ര ആരോഗ്യ മന്ത്രാലയം ജില്ലാ ആശുപത്രികളിൽ 4–6 കിടക്കയുള്ള ഡേ കെയർ സെന്ററുകൾ ആരംഭിക്കാൻ നടപടി തുടങ്ങി. ഈ വർഷത്തെ കേന്ദ്രബജറ്റിൽ പദ്ധതി പ്രഖ്യാപിച്ചിരുന്നു. 200 സെന്ററുകൾ ഈ വർഷം തന്നെ ആരംഭിക്കുകയാണു ലക്ഷ്യം.  കീമോ തെറപ്പിയും മരുന്നുകളും ഡേ കെയർ സെന്ററുകളിൽ ലഭ്യമാക്കും.ഓങ്കോളജിസ്റ്റോ പരിശീലനം േനടിയ മെഡിക്കൽ ഓഫിസറോ ആകും ഇവിടത്തെ ചികിത്സയ്ക്കു മേൽനോട്ടം വഹിക്കുക. 2 നഴ്സുമാർ, ഫാർമസിസ്റ്റ്, കൗൺസിലർ, വാർഡ് ജീവനക്കാരൻ എന്നിങ്ങനെ ആരോഗ്യപ്രവർത്തകരെ നിയമിക്കും. പ്രധാന കാൻസർ കേന്ദ്രങ്ങളിൽ ആദ്യഘട്ട ചികിത്സ പൂർത്തിയായ ശേഷം രോഗികളെ ഇവിടേക്കു വിടുന്ന രീതിയിലാണു പദ്ധതി ആവിഷ്കരിക്കുന്നത്. രാജ്യത്തെ 764 ജില്ലാ ആശുപത്രികളിൽ നിലവിൽ കാൻസർ ചികിത്സാ സൗകര്യങ്ങളില്ല.


Source link

Exit mobile version