INDIALATEST NEWS
കാൻസർ ഡേ കെയർ: ഇക്കൊല്ലം ജില്ലാ ആശുപത്രികളിൽ 200 കേന്ദ്രങ്ങൾ

ന്യൂഡൽഹി ∙ കാൻസർ ചികിത്സയ്ക്കായി കേന്ദ്ര ആരോഗ്യ മന്ത്രാലയം ജില്ലാ ആശുപത്രികളിൽ 4–6 കിടക്കയുള്ള ഡേ കെയർ സെന്ററുകൾ ആരംഭിക്കാൻ നടപടി തുടങ്ങി. ഈ വർഷത്തെ കേന്ദ്രബജറ്റിൽ പദ്ധതി പ്രഖ്യാപിച്ചിരുന്നു. 200 സെന്ററുകൾ ഈ വർഷം തന്നെ ആരംഭിക്കുകയാണു ലക്ഷ്യം. കീമോ തെറപ്പിയും മരുന്നുകളും ഡേ കെയർ സെന്ററുകളിൽ ലഭ്യമാക്കും.ഓങ്കോളജിസ്റ്റോ പരിശീലനം േനടിയ മെഡിക്കൽ ഓഫിസറോ ആകും ഇവിടത്തെ ചികിത്സയ്ക്കു മേൽനോട്ടം വഹിക്കുക. 2 നഴ്സുമാർ, ഫാർമസിസ്റ്റ്, കൗൺസിലർ, വാർഡ് ജീവനക്കാരൻ എന്നിങ്ങനെ ആരോഗ്യപ്രവർത്തകരെ നിയമിക്കും. പ്രധാന കാൻസർ കേന്ദ്രങ്ങളിൽ ആദ്യഘട്ട ചികിത്സ പൂർത്തിയായ ശേഷം രോഗികളെ ഇവിടേക്കു വിടുന്ന രീതിയിലാണു പദ്ധതി ആവിഷ്കരിക്കുന്നത്. രാജ്യത്തെ 764 ജില്ലാ ആശുപത്രികളിൽ നിലവിൽ കാൻസർ ചികിത്സാ സൗകര്യങ്ങളില്ല.
Source link