INDIA
പ്രതിരോധ രഹസ്യം ചോർത്തിയ എൻജിനീയർ അറസ്റ്റിൽ

ബെംഗളൂരു∙ പ്രതിരോധ രഹസ്യങ്ങൾ പാക്കിസ്ഥാനു ചോർത്തിയതിന് ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് (ബിഇഎൽ) സീനിയർ എൻജിനീയറും ഉത്തർപ്രദേശ് സ്വദേശിയുമായ ദീപരാജ് ചന്ദ്രയെ (36) മിലിറ്ററി ഇന്റലിജൻസ് അറസ്റ്റ് ചെയ്തു. ക്രിപ്റ്റോകറൻസി മുഖേന പ്രതിഫലം കൈപ്പറ്റിയെന്നും കണ്ടെത്തിയിട്ടുണ്ട്. പ്രതിരോധ വാർത്താവിനിമയ രംഗത്തെ റഡാർ സംവിധാനങ്ങൾ, സുരക്ഷാ പ്രോട്ടോക്കോൾ, മുതിർന്ന ഉദ്യോഗസ്ഥരുടെ വ്യക്തി വിവരങ്ങൾ തുടങ്ങിയവയാണ് ഗവേഷണ വിഭാഗത്തിൽ ജോലി ചെയ്യുന്ന ദീപരാജ് ചോർത്തിയത്.
Source link