യൂണിഫോം അളവെടുക്കുന്നതിനിടെ 11 വയസ്സുകാരിയോട് മോശമായി പെരുമാറി; തയ്യൽക്കാരൻ അറസ്റ്റിൽ


തിരുവനന്തപുരം ∙ നഗരത്തിലെ സ്വകാര്യ സ്‌കൂളില്‍ യൂണിഫോം അളവെടുക്കുന്നതിനിടെ 11 വയസ്സുകാരിയോട് മോശമായി പെരുമാറിയ തയ്യല്‍ക്കാരനെ അറസ്റ്റ് ചെയ്തു. ശംഖുമുഖം സ്വദേശി അജീമിനെ(49) ആണ് മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്. 18ന് സ്‌കൂളില്‍ വച്ച് അജീം പെണ്‍കുട്ടിയോട് മോശമായി പെരുമാറിയെന്നാണു പരാതി. കുട്ടി പിതാവിനോടു വിവരം പറഞ്ഞതിനെ തുടര്‍ന്ന് സ്‌കൂളില്‍ പരാതി നല്‍കി. സ്‌കൂള്‍ അധികൃതര്‍ നടപടി സ്വീകരിക്കാതിരുന്നതോടെ കുടുംബം സിഡബ്ല്യുസിയെ സമീപിക്കുകയായിരുന്നു. സിഡബ്ല്യുസി നല്‍കിയ റിപ്പോര്‍ട്ട് പ്രകാരമാണ് മ്യൂസിയം പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.


Source link

Exit mobile version