ചോദ്യപേപ്പറിലെ തെറ്ര്: നടപടി വേണമെന്ന് കെ.പി.എസ്.ടി.എ

തിരുവനന്തപുരം: പ്ലസ്ടു മലയാളം പരീക്ഷയുടെ ചോദ്യപേപ്പറിൽ അക്ഷരത്തെറ്റുണ്ടായ സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് കേരളാ പ്രദേശ് സ്‌കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. പൊതുവിദ്യാഭ്യാസ മേഖലയെ കരിവാരിത്തേക്കാനുള്ള ശ്രമമാണിതെന്നും സംസ്ഥാന സമിതി ആരോപിച്ചു. സംസ്ഥാന പ്രസിഡന്റ് കെ. അബ്ദുൾ മജീദ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.കെ. അരവിന്ദൻ, ട്രഷറർ വട്ടപ്പാറ അനിൽ കുമാർ സീനിയർ വൈസ് പ്രസിഡന്റ് ബി. സുനിൽകുമാർ, അസോസിയേറ്റ് ജനറൽ സെക്രട്ടറി എൻ. രാജ്‌മോഹൻ എന്നിവർ പ്രസംഗിച്ചു.


Source link
Exit mobile version