LATEST NEWS

പട്ടിണി സമരത്തിൽ തളർന്ന് ആശാ വർക്കർ ഷീജ; ആശുപത്രിയിൽ പ്രവേശിപ്പിച്ചു


തിരുവനന്തപുരം ∙ സര്‍ക്കാര്‍ മുഖംതിരിച്ചതോടെ പട്ടിണി സമരത്തില്‍ തളര്‍ന്ന് ആശാ വര്‍ക്കര്‍ ആര്‍. ഷീജ ആശുപത്രിയില്‍. ഇന്നലെ രാവിലെ 11 മുതല്‍ ആരംഭിച്ച നിരാഹാരസമരത്തെ തുടര്‍ന്ന് ആരോഗ്യനില മോശമായ സാഹചര്യത്തിലാണ് ഷീജയെ താലൂക്ക് ആശുപത്രിയിലേക്കു മാറ്റിയത്. തിരുവനന്തപുരം സ്വദേശിയായ ആശാ പ്രവര്‍ത്തകയായ ഷീജയെ സഹപ്രവര്‍ത്തകര്‍ ആംബുലന്‍സിലാണ് ആശുപത്രിയില്‍ കൊണ്ടുപോയത്. സമരം നടത്തുന്ന കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷന്റെ ജനറൽ സെക്രട്ടറി എം.എ. ബിന്ദു, കെ.പി.ത ങ്കമണി, ആർ. ഷീജ എന്നിവരാണ് നിരാഹാര സമരം നടത്തിയിരുന്നത്. ഫെബ്രുവരി 10ന് തുടങ്ങിയ സമരത്തിന്റെ മൂന്നാം ഘട്ടമായാണ് നിരാഹാരസമരം ആരംഭിച്ചത്. എൻഎച്ച്എം ഡയറക്ടറുമായും മന്ത്രി വീണാ ജോർജുമായും നടത്തിയ ചർച്ചകൾ ഫലം കാണാതെ വന്നതോടെയാണ് സമരം ശക്തമാക്കാൻ തീരുമാനമായത്. ഇപ്പോഴും വിവിധ രാഷ്ട്രീയകക്ഷി നേതാക്കൾ പിന്തുണയുമായി സമരപ്പന്തലിൽ എത്തുകയാണ്.


Source link

Related Articles

Back to top button