INDIALATEST NEWS
കുത്താതെ അറിയാം പഞ്ചസാരയുടെ അളവ്

ബെംഗളൂരു ∙ സൂചി ഉപയോഗിക്കാതെ രക്തത്തിലെ പഞ്ചസാരയുടെ അളവു പരിശോധിക്കാനുള്ള സംവിധാനം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ (ഐഐഎസ്‌സി) ഗവേഷകർ വികസിപ്പിച്ചു. ശബ്ദവും പ്രകാശവും പ്രയോജനപ്പെടുത്തിയുള്ള ഫോട്ടോ അക്കോസ്റ്റിക് സെൻസിങ് സംവിധാനമാണ് ഐഐഎസ്‌സി ഇൻസ്ട്രുമെന്റേഷൻ ആൻഡ് അപ്ലൈഡ് ഫിസിക്സ് വിഭാഗം വികസിപ്പിച്ചത്. ശരീരകോശങ്ങളിൽ ലേസർ രശ്മി പതിപ്പിക്കുന്നതോടെ ഒരു ഡിഗ്രി സെൽഷ്യസിൽ താഴെ ചൂടാകും. കോശങ്ങൾ വികസിക്കുന്നതോടെ അൾട്രാസോണിക് ശബ്ദ തരംഗങ്ങൾ രൂപപ്പെടും. ഇവയുടെ സംവേദനം പ്രത്യേക ഉപകരണം പിടിച്ചെടുത്താണ് രക്തത്തിലെ പഞ്ചസാരയുടെ അളവ് മനസ്സിലാക്കുന്നത്. ദിവസവും ശരീരത്തിൽ കുത്തി രക്തമെടുത്ത് പരിശോധന നടത്തുന്ന പ്രമേഹരോഗികൾക്ക് ആശ്വാസം പകരുന്നതാണ് പുതിയ കണ്ടുപിടിത്തം.
Source link