ഷിൻ ബെത് മേധാവിയെ പുറത്താക്കി

ടെൽ അവീവ്: ഇസ്രയേലിലെ ആഭ്യന്തരസുരക്ഷാ ഏജൻസിയായ ഷിൻ ബെത്തിന്റെ മേധാവി റോണെൻ ബാറിനെ പ്രധാനമന്ത്രി നെതന്യാഹു പുറത്താക്കി. 2023 ഒക്ടോബർ ഏഴിലെ ഹമാസ് ഭീകരാക്രമണം മുൻകൂട്ടി കാണുന്നതിൽ വീഴ്ച വരുത്തിയതിന്റെ പേരിലാണു നടപടി.
2021ൽ അഞ്ചു വർഷത്തേക്കു നിയമിതനായ ബാറിന് ഒന്നര വർഷംകൂടി കാലാവധിയുണ്ടായിരുന്നു. ഷിൻ ബെത്തിന്റെ മേധാവിയെ പുറത്താക്കുന്നത് ഇസ്രയേലിന്റെ ചരിത്രത്തിൽ ആദ്യ സംഭവമാണ്.
Source link