SPORTS
ഇഞ്ചുറി ടൈം ഗോളിൽ ബ്രസീൽ ജയം

ബ്രസീലിയ: ഫിഫ 2026 ലോകകപ്പ് ഫുട്ബോൾ ലാറ്റിനമേരിക്കൻ യോഗ്യതാ റൗണ്ടിൽ ബ്രസീലിനു ജയം. ഇഞ്ചുറി ടൈമിൽ വിനീഷ്യസ് ജൂണിയർ (90+9’) നേടിയ ഗോളിൽ ബ്രസീൽ 2-1നു കൊളംബിയയെ കീഴടക്കി. റാഫീഞ്ഞയുടെ (6’) പെനാൽറ്റി ഗോളിൽ ബ്രസീൽ ലീഡ് നേടി. ലൂയിസ് ഡിയസ് (41’) കൊളംബിയയെ ഒപ്പമെത്തിച്ചു.
ജയത്തോടെ 13 മത്സരങ്ങളിൽനിന്ന് 21 പോയിന്റുമായി ബ്രസീൽ രണ്ടാം സ്ഥാനത്തെത്തി. 12 മത്സരങ്ങളിൽ 25 പോയിന്റുമായി അർജന്റീനയാണ് ഒന്നാമത്. ഇന്ത്യൻ സമയം ഇന്നു പുലർച്ചെ അഞ്ചിന് അർജന്റീന ഉറുഗ്വെയെ നേരിടും.
Source link