KERALAM
ജോലി വാഗ്ദാനം ചെയ്‌ത് പണം വാങ്ങിയെന്ന് പരാതി; മുൻ എംപി ചെങ്ങറ സുരേന്ദ്രനെ സിപിഐ സസ്‌പെൻഡ് ചെയ്‌തു

കൊല്ലം: മുൻ എംപിയും സിപിഐ നേതാവുമായ ചെങ്ങറ സുരേന്ദ്രനെ പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തു. ഗുരുവായൂർ ദേവസ്വം ബോർഡിന്റെ വിദ്യാഭ്യാസ സ്ഥാപനത്തിൽ ജോലി വാഗ്ദാനം ചെയ്‌ത് പണം വാങ്ങിയെന്ന പരാതിയെ തുടർന്നാണ് നടപടി.
സംസ്ഥാന നേതൃത്വത്തിന് ലഭിച്ച പരാതിയിൽ ചെങ്ങറ സുരേന്ദ്രനോട് പാർട്ടി വിശദീകരണം തേടിയിരുന്നു. വിശദീകരണം തൃപ്‌തികരമല്ലാത്തതിനെ തുടർന്ന് സംസ്ഥാന കമ്മിറ്റിയുടെ നിർദേശപ്രകാരം ഇന്ന് ഷാജി എസ് പള്ളിപ്പാടന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സിപിഐ കൊല്ലം ജില്ലാ കൗൺസിലാണ് ചെങ്ങറയെ ഒരു വർഷത്തേക്ക് പ്രാഥമികാംഗത്വത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തത്.
Source link