BUSINESS
വെറും കൗണ്ടറല്ല, അതുക്കും മേലെ! വരുന്നു, രാജ്യം മുഴുവന്‍ ഡിജിറ്റല്‍ ബാങ്കിങ് യൂണിറ്റുകള്‍

2026 സാമ്പത്തിക വര്‍ഷാവസാനത്തോടെ രാജ്യത്തെ ഡിജിറ്റല്‍ ബാങ്കിങ് യൂണിറ്റുകളുടെ (DBU) എണ്ണം ഇരട്ടിയാകും. നിലവില്‍, 100 ല്‍ അധികം DBU കളാണ് ഗ്രാമീണ, അര്‍ദ്ധ നഗര പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്നത്. രാജ്യം മുഴുവന്‍ ഇത്തരം യൂണിറ്റുകള്‍ വ്യാപിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുത്തിട്ടുണ്ട്.ഓട്ടോമേറ്റഡ് ടെല്ലര്‍ മെഷീനുകള്‍ക്ക് (ATM) സമാനമായ ഡിജിറ്റല്‍ ബാങ്കിങ് സേവനങ്ങള്‍ ഡിജിറ്റല്‍ ബാങ്കിങ് യൂണിറ്റുകളിലൂടെ ലഭിക്കും. രാജ്യത്തെ ഡിജിറ്റല്‍ സാമ്പത്തിക ആവാസ വ്യവസ്ഥയെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ അര്‍ദ്ധ നഗര പ്രദേശങ്ങളില്‍ DBU കള്‍ സ്ഥാപിക്കാന്‍ സ്വകാര്യ മേഖലയിലെ ബാങ്കുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ പ്രോത്സാഹനവും നല്‍കും.എന്താണ് DBU?
Source link