KERALAMLATEST NEWS

വീട്ടിലുളളവരെ കൊല്ലുമെന്ന് ഭീഷണി; ലഹരിക്കടിമയായ മകനെ അമ്മ പൊലീസിൽ ഏൽപ്പിച്ചു

കോഴിക്കോട്: ലഹരിക്ക് അടിമയായ മകനെ അമ്മ പൊലീസിൽ ഏൽപ്പിച്ചു. കോഴിക്കോട് ഏലത്തൂർ സ്വദേശി രാഹുലാണ് അറസ്​റ്റിലായത്. അമ്മയെയും മുത്തശ്ശിയെയും കൊല്ലുമെന്ന് രാഹുൽ ഭീഷണിപ്പെടുത്തിയിരുന്നു. ഇന്ന് രാവിലെയാണ് പൊലീസ് വീട്ടിലെത്തി രാഹുലിനെ അറസ്റ്റ് ചെയ്തത്. സഹോദരിയുടെ കുഞ്ഞിനെ കൊന്ന് ജയിലിൽ പോകുമെന്നായിരുന്നു നിരവധി കേസുകളിൽ പ്രതിയായ മകന്റെ ഭീഷണിയെന്ന് അമ്മ മാദ്ധ്യമങ്ങളോട് പറഞ്ഞു.

’13 വയസ് മുതൽ ലഹരി ഉപയോഗിക്കാൻ തുടങ്ങിയെന്നാണ് രാഹുൽ പറയുന്നത്. ഞങ്ങൾ അത് തിരുത്താൻ ശ്രമിച്ചിരുന്നു. പോക്‌സോ കേസ്, അടിപിടി കേസ് തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ്. കാപ്പയൊന്നും ചുമത്തിയിട്ടില്ല. ഇന്നലെ രാത്രിയാണ് പൊലീസിനെ വിവരം അറിയിച്ചത്. കൊല്ലുന്നതിനുളള ദിവസവും മകൻ തീരുമാനിച്ചിരുന്നു’ -അമ്മ പറഞ്ഞു. പോക്‌സോ കേസിലാണ് രാഹുലിന്റെ അറസ്​റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്‌


Source link

Related Articles

Back to top button