BUSINESS

പരിസ്ഥിതിയെ സംരക്ഷിക്കാൻ മാത്രമല്ല, നിക്ഷേപ നേട്ടത്തിനും ചില ജല ഓഹരികള്‍ ഇതാ


മനുഷ്യന് വേണ്ട ഏറ്റവും അടിസ്ഥാന കാര്യങ്ങളിൽ ഒന്നായ ശുദ്ധജലം കോടിക്കണക്കിനു രൂപ മൂല്യമുള്ള ഒരു  ബിസിനസ് കൂടിയാണ്. കാലാവസ്ഥ വ്യതിയാനവും, പ്രശ്നങ്ങളും കൂടുന്നതോടെ ഈ ബിസിനസ് ഓരോ ദിവസവും എല്ലാ രാജ്യങ്ങളിലും വളരുകയാണ്. ബിസിനസ്  കൂടുന്നത് അനുസരിച്ച്  ഇതുമായി ബന്ധപ്പെട്ട ഓഹരികളും  നന്നായി വളരുന്നുണ്ട്. ഇന്ത്യയിലെ പല ഓഹരികളും സോഷ്യൽ മീഡിയയിൽ താരങ്ങൾ ആണെങ്കിലും, ‘ജല  മേഖലയിലെ’ ഓഹരികൾക്ക് അത്ര പ്രാധാന്യം ലഭിക്കാറില്ല. ‘ലോക ജല ദിനം’ നാളെയാണെന്നിരിക്കെ അത്തരം ചില ഓഹരികൾ പരിചയപ്പെടാം.വിഎ ടെക് വാബാഗ്കഴിഞ്ഞ വർഷം നൂറാം വാർഷികം ആഘോഷിച്ച വിഎ ടെക് വാബാഗ് ജല വ്യവസായത്തിലെ ആഗോള നേതാവാണ്. ഓസ്ട്രിയയിലെ വിയന്നയിലാണ് കമ്പനി  സ്ഥാപിതമായത്. ഇന്ത്യയിലെ ആസ്ഥാനം ചെന്നൈയിലാണ്. മാലിന്യജല പരിഹാരങ്ങൾ നൽകുന്ന ഈ കമ്പനി നാല് ഭൂഖണ്ഡങ്ങളിലായി  വ്യപിച്ചു കിടക്കുകയാണ്. സ്ലഡ്ജ് സംസ്കരണം, കടൽവെള്ള ഡീസലൈനേഷൻ, വ്യാവസായിക ജല സംസ്കരണം എന്നിവയുൾപ്പെടെയുള്ള പ്രവർത്തങ്ങൾ ആണ് ഇവർ പ്രധാനമായും നടത്തുന്നത്. 1486 രൂപയാണ് ഓഹരി വില.


Source link

Related Articles

Back to top button