‘കശ്മീരിലെ തിയേറ്റുകൾ വൈകുന്നേരങ്ങളിലും പ്രവർത്തിക്കുന്നു; മാറ്റത്തിനു പിന്നിൽ പ്രധാനമന്ത്രിയുടെ നിശ്ചയദാർഢ്യം’

ന്യൂഡൽഹി∙ കേന്ദ്രസർക്കാർ നടപടികളിലൂടെ കശ്മീരിൽ ഭീകരാക്രമണങ്ങളും അക്രമങ്ങളും കുറഞ്ഞെന്നു കേന്ദ്ര ആഭ്യന്ത്രര മന്ത്രി അമിത് ഷാ രാജ്യസഭയിൽ. ജമ്മു കശ്മീരിന് പ്രത്യേകാധികാരം നൽകുന്ന അനുച്ഛേദം 370 റദ്ദാക്കിയതിലൂടെ ഭരണഘടനാ ശിൽപികളുടെ ‘ഒരു ഭരണഘടന, ഒരു ത്രിവർണപതാക’ എന്ന ആശയം സഫലമാക്കാനായി. ഭീകരാക്രമണം മൂലം ജമ്മു കശ്മീരിൽ കൊല്ലപ്പെടുന്നവരുടെ എണ്ണത്തിൽ 70 ശതമാനത്തോളം കുറവു വന്നിട്ടുണ്ടെന്നും അമിത് ഷാ രാജ്യസഭയിൽ പറഞ്ഞു.‘‘കശ്മീരിലെ തിയേറ്റുകൾ വൈകുന്നേരങ്ങളിലും പ്രവർത്തിക്കുന്നുണ്ട്. ജി 20 ഉച്ചകോടിക്ക് ആതിഥേയത്വം വഹിച്ചു. ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ഘോഷയാത്രകൾ നടക്കുന്നു. തീവ്ര ഇടതുനിലപാടുകൾ ഒരു വിഭാഗം സ്വീകരിക്കുന്നത് രാജ്യത്തിന്റെ വളർച്ചയെ ബാധിക്കുന്നുണ്ട്. 40,000 കശ്മീരികളാണ് 2019 മുതൽ 2024 വരെ സർക്കാർ ജോലിയിൽ പ്രവേശിച്ചത്. 1.5 ലക്ഷം പേർ സ്വയം തൊഴിലിൽ ഏർപ്പെടുന്നു. സംസ്ഥാനത്തെ വ്യാവസായിക രംഗത്ത് 12,000 കോടി രൂപയുടെ നിക്ഷേപവും നടന്നു. ഭീകരവാദം വച്ചുപൊറുപ്പിക്കില്ലെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിശ്ചയാദാർഢ്യമാണ് ഈ മാറ്റത്തിനു പിന്നിൽ’’ – അമിത് ഷാ പറഞ്ഞു. ഭരണഘടന ക്രമസമാധാനം നിലനിർത്താനുള്ള ഉത്തരവാദിത്തം സംസ്ഥാനങ്ങൾക്കും നൽകിയിട്ടുണ്ട്. അതിർത്തി സുരക്ഷയും രാജ്യസുരക്ഷയും സംരക്ഷിക്കേണ്ടത് ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവാദിത്തമാണ്. എന്നാൽ നിലവിലെ സാഹചര്യത്തിൽ സംസ്ഥാനങ്ങളുടെ അതിർത്തിയിൽ മാത്രമല്ല കുറ്റകൃത്യങ്ങൾ നടക്കുന്നത്. രാജ്യത്തിന്റെ പലഭാഗങ്ങളിലും ലഹരിമരുന്ന് കച്ചവടം, സൈബർ കുറ്റകൃത്യങ്ങൾ, ഗുണ്ടാ സംഘങ്ങൾ, ഹവാല പണമിടപാടുകൾ തുടങ്ങിയവ റിപ്പോർട്ട് ചെയ്യുന്നുണ്ടെന്നും അമിത് ഷാ പറഞ്ഞു.
Source link