സാമ്പത്തിക ക്രമക്കേട്, മുൻ എംപി ചെങ്ങറ സുരേന്ദ്രനെ സി പി ഐയിൽ നിന്ന് സസ്പെൻഡ് ചെയ്തു

കൊല്ലം : മുൻ എം.പി ചെങ്ങറ സുരേന്ദ്രനെ സി.പി.ഐയിൽ നിന്ന് ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്തു. ഗുരുവായൂർ ദേവസ്വം ബോർഡുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടിന്റെ പേരിലാണ് നടപടി, പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നടക്കമാണ് സസ്പെൻഡ് ചെയ്തത്. സി.പി.ഐ കൊല്ലം ജില്ലാ കൗൺസിലിന്റേതാണ് തീരുമാനം. തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളിൽ നിന്നും ചെങ്ങറ സുരേന്ദ്രനെ പുറത്താക്കിയതായി കൊല്ലം ജില്ലാ സെക്രട്ടറി പി.എസ്. സുപാൽ പറഞ്ഞു.
ദേവസ്വം ബോർഡ് അഴിമതിയുമായി ബന്ധപ്പെട്ട് ചെങ്ങറ സുരേന്ദ്രനെതിരെ നേരത്തെ സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന് നേരത്തെ പരാതി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ജില്ലാ എക്സിക്യുട്ടീവ് യോഗം വിളിച്ചു ചേർക്കാൻ ബിനോയ് വിശ്വം നിർദ്ദേശം നൽകിയിരുന്നു. ഇന്ന് ചേർന്ന സി.പി.ഐ കൊല്ലം ജില്ലാ കൗൺസിലിൽ ഈ പരാതി ചർച്ച ചെയ്തു. ചെങ്ങറ സുരേന്ദ്രൻ നൽകിയ വിശദീകരണം തൃപ്തികരമല്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടിയെടുത്തത്.
Source link