BUSINESS

കൂട്ടക്കുതിപ്പ്: ഓഹരി, സ്വർണം, രൂപ മുന്നേറുന്നത് എന്തുകൊണ്ട്? ഷിപ്പിങ് ഓഹരികൾക്കും കനത്ത പ്രിയം


കൊച്ചി ∙ യുഎസിലെ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് ഈ വർഷം രണ്ടു തവണ പലിശ നിരക്കു കുറയ്ക്കാനുള്ള സാധ്യത തെളിഞ്ഞ സാഹചര്യത്തിൽ ഓഹരി വിപണിയിൽ കൂട്ടക്കുതിപ്പ്; സ്വർണ വിലയിൽ വീണ്ടും റെക്കോർഡ്; കറൻസി വിപണിയിൽ രൂപയ്ക്കു കൂടുതൽ കരുത്ത്. നിരക്കു നിർണയ സമിതി യോഗം പലിശ നിരക്കിൽ നിലവിലെ സ്ഥിതി തുടരാനാണു തീരുമാനിച്ചതെങ്കിലും വർഷാവസാനത്തോടെ ഇളവുകൾ സാധ്യമായേക്കുമെന്നു ഫെഡ് റിസർവ് പ്രസിഡന്റ് തലവൻ ജറോം പവലാണു പിന്നീടു സൂചിപ്പിച്ചത്.സ്വർണ വില പവന് ഇന്നലെ (8 ഗ്രാം) 160 രൂപ ഉയർന്ന് 66,480 രൂപയിൽ എത്തിയപ്പോൾ ഓഹരി വിപണിയിൽ സെൻസെക്സ് 76,000 പോയിന്റും നിഫ്റ്റി 23,000 പോയിന്റും പിന്നിട്ടു. യുഎസ് ഡോളറുമായുള്ള വിനിമയത്തിൽ രൂപയ്ക്ക് 86.33 നിലവാരത്തിലേക്ക് ഉയരാനായി. 


Source link

Related Articles

Back to top button