KERALAM

കൊല്ലത്ത് വിദ്യാർത്ഥിയെ വീട്ടിൽ കയറി കുത്തിക്കൊന്നു,​ പ്രതിയുടെ മൃതദേഹം റെയിൽവേട്രാക്കിൽ

കൊല്ലം : ഉളിയക്കോവിലിൽ വിദ്യാർ‌ത്ഥിയെ വീട്ടിൽ കയറി കുത്തിക്കൊന്നു,​ കൊല്ലം ഫാത്തിമ മാതാ കോളേജിലെ രണ്ടാംവർഷ വിദ്യാർത്ഥി ഫെബിൻ ജോർജ് ഗോമസാണ് (22)​ കൊല്ലപ്പെട്ടത്. കാറിലെത്തിയ വ്യക്തിയാണ് ഫെബിനെ ആക്രമിച്ചതെന്നാണ് വിവരം. ഫെബിന്റെ പിതാവ് ഗോമസിനും കുത്തേറ്റിട്ടുണ്ട്. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കൾ വൈകിട്ട് ഏഴ് മണിയോടെയാണ് സംഭവം. ഫുഡ് ഡെലിവറി ബോയ് ആയും ഫെബിൻ ജോലി ചെയ്യുന്നുണ്ട്. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല.

അതേസമയം കൊല്ലം കടപ്പാക്കടയിലെ റെയിൽവേ ട്രാക്കിൽ കൊലപാതകിയെന്ന് സംശയിക്കുന്നയാളുടെ മൃതദേഹം കണ്ടെത്തി. സമീപത്ത് നിറുത്തിയിട്ട മാരുതി കാറിൽ ചോരപ്പാടുകളുണ്ട്. ഈ കാർ ഫെബിനെ ആക്രമിക്കാൻ എത്തിയ ആൾ ഉപയോഗിച്ചതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ട്രാക്കിലെ മൃതദേഹം ഫെബിന്റെ കൊലയാളിയുടേതാണ് എന്നാണ് പ്രാഥമിക വിലയിരുത്തൽ ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.


Source link

Related Articles

Back to top button