ഭർത്താവിനെ ആശുപത്രിയിൽ കൊണ്ടുപോകുമ്പോഴുള്ള പരിചയം, ഒരുമിച്ചുള്ള താമസംവരെയെത്തി; യുവതിയുടെ മക്കളെ പീഡിപ്പിക്കുക മാത്രമല്ല ചെയ്തത്

കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ അമ്മയുടെ ആൺ സുഹൃത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തി. അയ്യമ്പുഴ സ്വദേശിയായ ധനേഷാണ് അറസ്റ്റിലായത്. ഇയാളെ ഇന്നലെ രാത്രിയാണ് കുറുപ്പുംപടി പൊലീസ് കസ്റ്റഡിയിലെടുത്തത്.
അമ്മയുമായുള്ള സൗഹൃദം മുതലെടുത്തായിരുന്നു പീഡനം. പെൺകുട്ടികളുടെ സുഹൃത്തുക്കളെ ദുരുപയോഗം ചെയ്യാനും ഇയാൾ ശ്രമിച്ചതായി റിപ്പോർട്ടുകളുണ്ട്. പത്തും പന്ത്രണ്ടും വയസുള്ള പെൺകുട്ടികളാണ് ലൈംഗിക പീഡനത്തിനിരയായത്.പെൺകുട്ടികളുടെ പിതാവ് നേരത്തെ മരിച്ചതാണ്. അദ്ദേഹം രോഗിയായിരുന്ന സമയത്ത് ആശുപത്രിയിൽ കൊണ്ടുപോകാനൊക്കെ ധനേഷിന്റെ ടാക്സിയായിരുന്നു വിളിച്ചിരുന്നത്. ഈ സമയത്തെ അടുപ്പം മുതലെടുത്ത് പെൺകുട്ടികളുടെ അമ്മയുമായി സൗഹൃദത്തിലായി. പെൺകുട്ടികളുടെ അച്ഛന്റെ മരണശേഷം പതിവായി യുവതിയും മക്കളും താമസിക്കുന്ന വാടക വീട്ടിൽ വന്ന് താമസിക്കാറുണ്ടായിരുന്നു. രണ്ടാനച്ഛൻ ആയിട്ടാണ് ഇയാളെ പെൺകുട്ടികൾ കണ്ടിരുന്നത്.2023 മുതൽ കഴിഞ്ഞമാസം വരെ പലപ്പോഴായി പെൺകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തു. കൂടാതെ സുഹൃത്തുക്കളെ പരിചയപ്പെടുത്തണമെന്നും ഇയാൾ പെൺകുട്ടികളോട് ആവശ്യപ്പെട്ടിരുന്നു.
തുടർന്ന് മൂത്ത പെൺകുട്ടി ‘ഞങ്ങളുടെ അച്ഛന് നിന്നെ കാണണം, വീട്ടിലേക്ക് വരണമെന്ന്’ പറഞ്ഞ് സുഹൃത്തിന് കത്ത് നൽകി. ഈ പെൺകുട്ടിയുടെ അമ്മ സ്‌കൂളിലെ അദ്ധ്യാപികയാണ്. കുട്ടി കത്ത് അമ്മയ്‌ക്ക് കൊടുത്തു. കത്ത് കണ്ട് സംശയം തോന്നി പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് മൂത്ത പെൺകുട്ടിയുടെ മൊഴിയെടുത്തപ്പോഴാണ് പീഡന വിവരം പുറത്തായത്. . സംഭവത്തിൽ പെൺകുട്ടികളുടെ അമ്മയ്‌ക്ക് പങ്കുണ്ടോയെന്ന് പരിശോധിച്ചുവരികയാണ്.
TAGS: CASE DIARY, ERNAKULAM POCSO CASE, LATESTNEWS, KERALA, CRIME, LIVINGTOGETHER
Source link