ലൈംഗിക ഉത്തേജനത്തിനുള്ള വയാഗ്ര ഗുളിക ചേര്‍ത്ത് സാധനം നല്‍കും; മുഹമ്മദ് താഹിറിന്റെ കൈവശം വന്‍ ശേഖരം

തൊടുപുഴ (ഇടുക്കി): ലൈംഗിക ഉത്തേജനത്തിന് ഉപയോഗിക്കുന്ന വയാഗ്ര ഗുളികകള്‍ ചേര്‍ത്ത മുറുക്കാന്‍ വില്‍പ്പന നടത്തിയ ആള്‍ പിടിയില്‍. ബിഹാര്‍ സ്വദേശിയായ മുഹമ്മദ് താഹിറിനെ (60) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. കരിമണ്ണൂര്‍ ബീവറേജിന് സമീപം മുറുക്കാന്‍ കടയില്‍ പൊലീസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ വന്‍തോതില്‍ വയാഗ്ര ഗുളികകളുടെയും മറ്റ് വിവിധ ഉത്തേജക ഗുളികളുടേയും ശേഖരം കണ്ടെത്തി.

കരിമണ്ണൂര്‍ ബീവറേജിന് സമീപം വയാഗ്ര ഗുളികള്‍ പൊടിച്ച് ചേര്‍ത്താണ് മുറുക്കാന്‍ വില്‍ക്കുന്നതെന്ന് ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് മുഹമ്മദ് താഹിര്‍ പിടിയിലായത്. മുറുക്കാന് പുറമേ നിരവധി നിരോധിത ലഹരി വസ്തുക്കളും ഇയാളില്‍ നിന്നും പിടിച്ചെടുത്തുവെന്നാണ് പൊലീസ് പറയുന്നത്.

ബിഹാറിലെ പട്‌നയില്‍ നിന്നും 40 വര്‍ഷം മുമ്പ് കേരളത്തിലെത്തി വിവിധ ജോലികള്‍ ചെയ്തിരുന്ന ഇയാള്‍ കോട്ടയം പാലാ കരൂറിലാണ് താമസിക്കുന്നത്. കരിമണ്ണൂര്‍ എസ്എച്ച്ഒ വി.സി വിഷ്ണു കുമാര്‍, എസ്‌ഐ ബിജു ജേക്കബ്, എസ്സിപിഒമാരായ അനോഷ്, നജീബ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്.


Source link
Exit mobile version