നൈന പറയുന്നത് കേട്ട് അന്തംവിട്ടുപോയി, ഞാൻ ചൂടാകുന്നതു കണ്ട് മക്കൾ ഓടി വന്നു: സിന്ധു കൃഷ്ണ പറയുന്നു

‘നാൻസി റാണി’ സിനിമ ബന്ധപ്പെട്ട വിവാദത്തിൽ വിശദീകരണവുമായി അഹാന കൃഷ്ണയുടെ അമ്മ സിന്ധു കൃഷ്ണ. ഷൂട്ടിങ്ങിന്റെ തുടക്കത്തിൽ തന്നെ മകളോടൊപ്പം താനുമുണ്ടായിരുന്നുവെന്നും ആദ്യ ദിവസം മുതൽ ഒട്ടും പ്രഫഷനലല്ലാത്ത സമീപനമാണ് സംവിധായകനിൽ നിന്നും ഉണ്ടായതെന്നും സിന്ധു കൃഷ്ണ തന്റെ യൂട്യൂബ് ചാനലിലൂടെ പറയുന്നു. “കുറച്ചു ദിവസങ്ങളായിട്ട് ഒരു വിവാദം കിടന്നു കറങ്ങുന്നുണ്ടല്ലോ. അമ്മു (അഹാന) അഭിനയിച്ച നാൻസി റാണി എന്ന സിനിമയെപ്പറ്റി. കുറെ ആളുകൾ അതിനെപ്പറ്റി യുട്യൂബിൽ വിഡിയോ ഒക്കെ ചെയ്യുന്നുണ്ട്. അമ്മുവിന് ആ സിനിമയുടെ ഷൂട്ടിങിനിടെയാണ് കോവിഡ് വന്നത്. ആ സമയത്തൊക്കെ എല്ലാ ക്രൂവിനെയും നെഗറ്റീവ് ആണോ എന്നൊക്കെ ചെക്ക് ചെയ്തിട്ടായിരുന്നു അന്ന് ഷൂട്ട് നടക്കുന്നത്. അന്ന് ഇവരുടെ ഏതോ ഒരാൾ ചെക്ക് ചെയ്യാതെ സെറ്റിൽ കയറിയിരുന്നു, അയാൾക്കായിരുന്നു കോവിഡ് ഉണ്ടായിരുന്നത് പുള്ളിയിൽ നിന്നാണ് അമ്മുവിനൊക്കെ അന്ന് കിട്ടിയത്. ആ സമയത്തൊക്കെ സംവിധായകനായ മനുവിന് ഒരു വേറൊരു നല്ല സൈഡും ഉണ്ടായിരുന്നു. അമ്മുവിന് വേണ്ടിയുള്ള എല്ലാ സാധനങ്ങളും എത്തിച്ചു കൊടുക്കുക, എന്നെ എപ്പോഴും വിളിച്ച് അവളുടെ വിവരങ്ങളൊക്കെ അറിയിക്കുക ഒക്കെ ചെയ്തിട്ടുണ്ട്. പക്ഷേ അമ്മു പറഞ്ഞതുപോലെ ഒട്ടും പ്രഫഷനൽ അല്ലാതെയുള്ള പെരുമാറ്റവും സെറ്റിൽ ഉണ്ടയായിരുന്നു. ഓരോ ഷോട്ട് കഴിയുമ്പോഴേക്കും കയ്യടിക്കുക, വൗ എന്ന് പറയുക, ആരുടെ ഷോട്ട് ആയാലും കട്ട് പറയുമ്പോൾ എക്സൈറ്റഡ് ആവുമായിരുന്നു. എല്ലാ മനുഷ്യർക്കും രണ്ട് സൈഡ് ഉണ്ട്. ഒരു സൈഡ് വളരെ നല്ലതായിരിക്കും ഒരു സൈഡിൽ കുറച്ച് നെഗറ്റീവ് കാണും.
Source link