KERALAM
ഷർട്ടിന്റെ ബട്ടൺ ഇട്ടില്ലെന്ന് പറഞ്ഞ് പ്ലസ്‌വൺ വിദ്യാർത്ഥിയെ സീനിയർ വിദ്യാർത്ഥികൾ മർദിച്ചു

വടകര: പ്ലസ്‌വൺ വിദ്യാർത്ഥിയെ സീനിയർ വിദ്യാർത്ഥികൾ മർദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. കോഴിക്കോട് കല്ലാച്ചിയിലെ ഹോട്ടലിന് മുൻപിൽ വച്ചാണ് പേരോട് എ ഐ എം ഹയർസെക്കൻഡറി സ്‌കൂളിലെ പ്ലസ്‌വൺ വിദ്യാർത്ഥിക്ക് മർദനമേറ്റത്. ഷർട്ടിന്റെ ബട്ടൺ ഇട്ടില്ലെന്ന് പറഞ്ഞായിരുന്നു അതിക്രമം. താടി വടിയ്‌ക്കാത്തതും സീനിയർ വിദ്യാർത്ഥികളുടെ വിരോധത്തിന് കാരണമായി.
കണ്ണൂർ പയ്യന്നൂർ കോളേജിൽ ദിവസങ്ങൾക്ക് മുമ്പ് സമാനമായ സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. ഒന്നാംവർഷ ബിരുദ വിദ്യാർത്ഥി അർജുനെയാണ് സീനിയർ വിദ്യാർത്ഥികൾ മർദിച്ചത്. രണ്ടാം വർഷ വിദ്യാർത്ഥികൾക്കൊപ്പം നടന്നുവെന്ന് ആരോപിച്ച് സീനിയർ വിദ്യാർത്ഥികൾ കൂട്ടമായി മർദ്ദിക്കുകയായിരുന്നു.
Source link