ന്യൂയോര്‍ക്ക്: കുടിയേറ്റവിഭാഗം അധികൃതര്‍ അറസ്റ്റുചെയ്ത ജോര്‍ജ്ടൗണ്‍ സര്‍വകലാശാലയില്‍ പോസ്റ്റ്‌ഡോക്ടറല്‍ ഫെലോയായ ഇന്ത്യക്കാരന്‍ ബദര്‍ ഖാന്‍ സൂരിയെ നാടു കടത്തുന്നത് തടഞ്ഞ് യു.എസ്. കോടതി. ഇനിയൊരു ഉത്തരവ് പുറപ്പെടുവിക്കുന്നതുവരെ സൂരിയെ അമേരിക്കയില്‍ നിന്ന് പുറത്താക്കരുതെന്ന് വെര്‍ജീനിയയിലെ ഈസ്റ്റേണ്‍ ഡിസ്ട്രിക്റ്റ് കോടതിയിലെ ജഡ്ജി ഉത്തരവിട്ടു. നാടുകടത്തല്‍ തടയണമെന്നാവശ്യപ്പെട്ട് അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂണിയന്‍ (എസിഎല്‍യു) അടിയന്തര ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. സൂരിയെ ലൂസിയാനയിലെ ഒരു ഇമിഗ്രേഷന്‍ തടങ്കല്‍ കേന്ദ്രത്തില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നും അവര്‍ കോടതിയില്‍ പറഞ്ഞിരുന്നു.
Source link
യുഎസിന്റെ ഇസ്രയേല്‍ നയത്തെ എതിര്‍ത്തെന്ന് ആരോപണം; ഇന്ത്യന്‍ ഗവേഷകന്റെ നാടുകടത്തല്‍ തടഞ്ഞ് കോടതി
