അസോസിയേഷന്റെ കണക്ക് തെറ്റ്; ഷെയർ 30,000 അല്ല 7 ലക്ഷം; തെളിവുമായി സംവിധായകൻ

പ്രൊഡ്യുസേഴ്സ് അസോസിയേഷൻ കഴിഞ്ഞ ദിവസം പുറത്തുവിട്ട മലയാള സിനിമകളുടെ തിയറ്റർ ഷെയർ കലക്‌ഷനിൽ തെറ്റുണ്ടെന്ന ആരോപണവുമായി സംവിധായകൻ ഗോപുകിരൺ സദാശിവൻ. ഗോപുകിരൺ സംവിധാനം ചെയ്ത ‘ആത്മ സഹോ’ എന്ന ചിത്രത്തിന് തിയറ്ററിൽ നിന്നും 30000 രൂപ മാത്രം ഷെയർ ആയി ലഭിച്ചുവെന്നാണ് പ്രൊഡ്യുസേഴ്സ് അസോസിയേഷൻ പുറത്തുവിട്ട പട്ടികയിൽ പറയുന്നത്. എന്നാല്‍ ഇതുവരെ ഏഴ് ലക്ഷത്തിനടുത്ത് സിനിമയ്ക്ക് കലക്‌ഷൻ ലഭിച്ചുവെന്നാണ് സംവിധായകൻ വ്യക്തമാക്കുന്നത്.‘‘വളരെ കുറച്ച് തിയറ്ററുകളിൽ മാത്രമാണ് സിനിമ റിലീസ് ചെയ്തത്. പക്ഷേ പിവിആറിൽ മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിച്ചത്. നാലാഴ്ച കൊണ്ട് ഏഴ് ലക്ഷത്തിനു മുകളിലാണ് സിനിമയുടെ കലക്‌ഷൻ. ചിത്രം കണ്ടിറങ്ങിയവരുടെ പ്രതികരണം കൊണ്ട് മാത്രമാണ് ഈ സിനിമ ഇത്ര നല്ല രീതിയിൽ മുന്നേറിയത്. പ്രൊഡ്യുസേഴ്സ് അസോസിയേഷന് ഈ കണക്ക് എങ്ങനെ കിട്ടിയതെന്ന് അറിയില്ല. നമ്മുടെ വിതരണക്കാരെയോ മറ്റു പ്രവർത്തകരെയോ ആരെയും ഇവർ വിളിച്ചു ചോദിച്ചിട്ടില്ല. ഇങ്ങനെയുള്ള റിപ്പോർട്ടുകൾ എപ്പോഴും സത്യസന്ധമായിരിക്കണം, അല്ലെങ്കില്‍ നമ്മളെപ്പോലുള്ള സിനിമാ പ്രവർത്തകർക്ക് ഇത് ദോഷകരമായി ബാധിക്കും. വളരെ ചെറിയ ബജറ്റിൽ സിനിമ ചെയ്യുന്ന സംവിധായകരെയും നിർമാതാക്കളെയുമൊക്കെ ഇത്തരം വാർത്തകള്‍ തളർത്തും. റിലീസിനു ശേഷമുള്ള പല ബിസിനസ്സുകളും ഇതുമൂലം നടക്കാതെ വരും, അതുകൊണ്ട് ഇങ്ങനെയുള്ള കലക്‌ഷൻ ഷെയർ റിപ്പോർട്ടുകൾ എടുക്കുമ്പോൾ അതിലുള്ള ആധികാരികത അസോസിയേഷൻ ഉറപ്പു വരുത്തണം.’’–ഗോപുകിരൺ മനോരമ ഓൺലൈനിനോടു പറഞ്ഞു.ഗോപുകിരൺ പുറത്തുവിട്ട പത്രക്കുറിപ്പിന്റെ പൂർണരൂപം താഴെ കൊടുക്കുന്നു:
Source link