LATEST NEWS
‘വിവാഹത്തിന് സ്വഭാവശുദ്ധി സർട്ടിഫിക്കറ്റില്ല’: ലഹരി വലയ്ക്കു തടയിടാൻ പുതുപ്പാടിയിലെ മഹല്ല് കമ്മിറ്റികൾ

താമരശ്ശേരി (കോഴിക്കോട്) ∙ ഈങ്ങാപ്പുഴ, അടിവാരം മേഖലകളിലെ ലഹരി വ്യാപാരത്തിനും ഉപയോഗത്തിനും തടയിടാൻ നടപടികളുമായി പുതുപ്പാടിയിലെ മഹല്ല് കമ്മിറ്റികൾ. വിവിധ മഹല്ല് കമ്മിറ്റി ഭാരവാഹികൾ സംയുക്തമായി ഒടുങ്ങാക്കാട് മസ്ജിദ് ഹാളിൽ യോഗം ചേർന്നാണു തീരുമാനമെടുത്തത്. പ്രദേശത്തു രണ്ടു മാസത്തിനിടെ രണ്ടു കൊലപാതകങ്ങൾ നടന്നതോടെയാണ് അടിയന്തര യോഗം ചേർന്നത്.യോഗത്തിലെ പ്രധാന തീരുമാനങ്ങൾ∙ ലഹരി ബന്ധങ്ങൾ ഇല്ലാത്തവരുമായി മാത്രമേ വിവാഹം അനുവദിക്കൂ. ലഹരിവസ്തു ഉപയോഗിക്കുന്നതായി അറിയുന്നവർക്കു മഹല്ലുകളിൽനിന്നു വിവാഹ ആവശ്യത്തിനായി സ്വഭാവശുദ്ധി സർട്ടിഫിക്കറ്റുകൾ നൽകില്ല.
Source link