കേന്ദ്ര സർക്കാർ 2023 ഏപ്രിൽ ഒന്നിന് ആരംഭിച്ച മഹിളാ സമ്മാൻ സേവിങ്സ് സർട്ടിഫിക്കറ്റ് (MSSC) പദ്ധതിയുടെ കാലാവധി മാർച്ച് 31ന് അവസാനിക്കും. രണ്ടു വർഷമെന്ന കാലാവധി കേന്ദ്രബജറ്റിൽ നീട്ടിയില്ല. ഇതിനകം നിക്ഷേപിച്ചവർക്കുള്ള തുക പലിശസഹിതം ഏപ്രിൽമുതൽ നൽകിത്തുടങ്ങും. ഈ മാർച്ച് 31നകം പദ്ധതിയിൽ അംഗത്വമെടുത്താൽ അടുത്ത രണ്ടു വർഷത്തേക്ക് അക്കൗണ്ട് തുടരാം.എന്താണു പദ്ധതി? ആർക്കെല്ലാം?വനിതകൾക്കും പെൺകുട്ടികൾക്കുമുള്ള ഒറ്റത്തവണ നിക്ഷേപപദ്ധതി. കേന്ദ്ര സർക്കാർ ഗാരന്റിയുണ്ട്. ഉയർന്ന സുരക്ഷിതത്വവും മികച്ച പലിശനിരക്കും പദ്ധതിയെ ആകർഷകമാക്കുന്നു. കുറഞ്ഞ നിക്ഷേപം 1,000 രൂപയും പരമാവധി നിക്ഷേപം 2 ലക്ഷം രൂപയുമാണ്. ഇതിനിടയിൽ നൂറിന്റെ ഗുണിതങ്ങളായി നിക്ഷേപിക്കാം. കാലാവധി 2 വർഷം. പ്രായപൂർത്തിയായ ഏതു വനിതയ്ക്കും ചേരാം. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ പേരിൽ മാതാപിതാക്കൾക്കും ചേരാം. ഉയർന്ന പ്രായ പരിധിയില്ല. പ്രവാസികൾക്കു പദ്ധതിയിൽ ചേരാനാകില്ല.
Source link
സ്ത്രീകൾക്കുള്ള ഈ പദ്ധതിയുടെ കാലാവധി കേന്ദ്രം നീട്ടിയേക്കില്ല, മാർച്ച് 31 വരെ ചേരാനവസരം
