യുവതിയെ ബാങ്കിൽ കയറി വെട്ടിക്കൊല്ലാൻ ശ്രമം, ഭർത്താവ് അറസ്റ്റിൽ

അനുപമ ആശുപത്രിയിൽ തളിപ്പറമ്പ് (കണ്ണൂർ): ബാങ്ക് ജീവനക്കാരിയായ യുവതിയെ ബാങ്കിൽ അതിക്രമിച്ചു കയറി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ. എസ്.ബി.ഐ പൂവ്വം ശാഖയിലെ കാഷ്യർ ആലക്കോട് അരങ്ങം സ്വദേശി അനുപമയ്ക്കാണ് (39) വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇവരെ തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടനില തരണം ചെയ്തു.
ഭർത്താവ് കുറ്റിക്കോൽ സ്വദേശി അനുരൂപിനെ (41) ഓടിക്കൂടിയ നാട്ടുകാർ പിടികൂടി കെട്ടിയിട്ടശേഷം പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. കുടുംബപ്രശ്നമാണ് ആക്രമണത്തിന് പിന്നിലെന്നാണ് വിവരം. ഇന്നലെ വൈകിട്ട് 3.10നായിരുന്നു സംഭവം. ബാങ്കിലെത്തിയ അനുരൂപ് അനുപമയെ പുറത്തേക്ക് വിളിച്ച് സംസാരിച്ചു.
അതിനിടെ പ്രകോപിതനായി കൈയിൽ കരുതിയിരുന്ന വാക്കത്തി ഉപയോഗിച്ച് ചുമലിൽ വെട്ടി. ബാങ്കിനകത്തേക്ക് ഓടിക്കയറിയ അനുപമയെ പിന്തുടർന്ന് വീണ്ടും ആക്രമിച്ചു. പ്രതി അനുരൂപ് സ്വകാര്യ കാർ വില്പനശാലയിലെ ജീവനക്കാരനാണ്.
Source link