ആശമാർ നിരാഹാര സമരം തുടങ്ങി; പിന്തുണയുമായി പ്രതിപക്ഷം

തിരുവനന്തപുരം: ചർച്ചകൾ പരാജയപ്പെടുകയും ആവശ്യങ്ങൾ സർക്കാർ അംഗീകരിക്കാതിരിക്കുകയും ചെയ്‌ത
സാഹചര്യത്തിൽ ആശാ വർക്കർമാർ ഇന്നലെ മുതൽ നിരാഹാര സമരം ആരംഭിച്ചു. സെക്രട്ടേറിയറ്റിന് മുന്നിൽ 39 ദിവസം പിന്നിട്ട രാപകൽ സമരം ഇതോടെ മൂന്നാംഘട്ടത്തിലേക്ക് കടന്നു.
കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം.എ.ബിന്ദു,ആശാ വർക്കർമാരായ ഷീജ.ആർ,തങ്കമണി എന്നിവരാണ് നിരാഹാരം തുടങ്ങിയത്. ഇന്നലെ രാവിലെ 11ന് ആരംഭിച്ച സമരം സംസ്ഥാന ദുരന്തനിവാരണ മാനേജ്‌മെന്റ് സെന്റർ മുൻ മേധാവിയും പൊതുപ്രവർത്തകയുമായ കെ.ജി.താര ഉദ്‌ഘാടനം ചെയ്തു. സർക്കാർ തങ്ങളെ
കബളിപ്പിക്കുകയാണെന്ന് ആശാ വർക്കർമാർ ആരോപിച്ചു
വൈകിട്ട് 3.53ന് നിയമസഭ ബഹിഷ്‌കരിച്ച പ്രതിപക്ഷ എം.എൽ.എമാർ പ്രതിപക്ഷനേതാവ് വി.ഡി.സതീശന്റെ നേതൃത്വത്തിൽ
പിന്തുണ പ്രഖ്യാപിച്ച് നിരാഹാരപ്പന്തലിലേക്ക് പ്രകടനമായെത്തി. കോൺഗ്രസ് നേതാവ് വി.എം.സുധീരൻ,സി.എം.പി നേതാവ് സി.പി.ജോൺ,ചാണ്ടി ഉമ്മൻ എം.എൽ.എ,ജോസഫ് എം.പുതുശേരി,മുൻമന്ത്രി വി.എസ്.ശിവകുമാർ എന്നിവരും ഐക്യദാർഢ്യവുമായെത്തിയിരുന്നു
Source link