ട്രംപ് ചോദിച്ചു, പക്ഷേ പുട്ടിൻ തള്ളി, ‘പണി’ കിട്ടിയത് യുക്രെയ്ന്; യുഎസ് വിചാരിച്ചാൽ ഇനി യുദ്ധം തീരുമോ?

യുക്രെയ്ൻ–റഷ്യ യുദ്ധത്തിൽ താൽക്കാലിക വെടിനിർത്തലിനു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വേദിയൊരുക്കിയെങ്കിലും മേഖലയിൽ ഉടൻ സമാധാനം പുലരില്ലെന്നു തന്നെയാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ പറയുന്നത്. 90 മിനിറ്റ് നീണ്ട ഫോൺ കോൾ ചർച്ചയിൽ യുക്രെയ്ന്റെ ഊർജോൽപാദന കേന്ദ്രങ്ങളെ ലക്ഷ്യമിടുന്നതു താൽക്കാലികമായി നിർത്തിവയ്ക്കാമെന്നു മാത്രമാണ് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ സമ്മതിച്ചിട്ടുള്ളത്, അതും 30 ദിവസം മാത്രം. ട്രംപുമായുള്ള പുട്ടിന്റെ ഫോൺ സംഭാഷണത്തിൽ യുക്രെയ്ന് കാര്യമായ നേട്ടമൊന്നുമില്ലെന്നാണ് രാജ്യാന്തര നിരീക്ഷകരും വിലയിരുത്തുന്നത്.∙ പുട്ടിന്റെ നിർദേശം യൂറോപ്യൻ രാജ്യങ്ങൾ സ്വീകരിച്ചേക്കില്ല30 ദിവസത്തെ പൂർണ വെടിനിർത്തലെന്ന ട്രംപിന്റെ ആവശ്യം പുട്ടിൻ നിരാകരിച്ചതോടെ, സൈനിക നീക്കം തുടരുമെന്നു വ്യക്തം. യുക്രെയ്നുള്ള സൈനിക സഹായം പാശ്ചാത്യ രാജ്യങ്ങൾ പൂർണമായി നിർത്തിയശേഷമേ ട്രംപിന്റെ പദ്ധതി അംഗീകരിക്കാനാകൂ എന്ന നിലപാടാണ് പുട്ടിന്റേത്. എന്നാൽ ഈ ആവശ്യം യുക്രെയ്നും ചില യൂറോപ്യൻ രാജ്യങ്ങളും അത്ര വേഗത്തിൽ അംഗീകരിക്കാൻ തയാറാകില്ല.
Source link