നാളെ ഭൗമമണിക്കൂർ ആചരണം

തിരുവനന്തപുരം: ഭൗമമണിക്കൂർ ആചരണത്തിന്റെ ഭാഗമായി നാളെ രാത്രി ഒരു മണിക്കൂർ വൈദ്യുത വിളക്കുകൾ അണച്ച് ഊർജ്ജസംരക്ഷണത്തിൽ പങ്കാളികളാകാൻ ആഹ്വാനം.വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചർ ഇന്ത്യയുടെ നേതൃത്വത്തിൽ വർഷം തോറുമുള്ള ഭൗമമണിക്കൂർ ആചരണത്തിന്റെ ഭാഗമാണിത്. രാത്രി 8.30 മുതൽ 9.30 വരെ വീടുകളിലും സ്ഥാപനങ്ങളിലും അത്യാവശ്യമില്ലാത്ത വൈദ്യുതവിളക്കുകൾ അണച്ചാണ് ഊർജസംരക്ഷണ ദിനാചരണത്തിന്റെ ഭാഗമാകേണ്ടത്. മാർച്ച് അവസാനത്തെ ശനിയാഴ്ചയാണ് ഭൗമമണിക്കൂർ ആചരിക്കുന്നതെന്നും ഇത്തവണ ലോകജലദിനം കൂടിയായ 22 നാണ് ആചരിക്കുന്നതെന്ന് കേരള കോ-ഓർഡിനേറ്റർ രഞ്ജൻ മാത്യു വർഗീസ് വാർത്താസമ്മേളനത്തിൽ അറിയിച്ചു.നാളെ വൈകിട്ട് 6.30 ന് മാനവീയം വീഥിയിൽനിന്ന് സന്ദേശ സൈക്കിൾറാലി ആരംഭിക്കും. മ്യൂസിയത്തിന് മുന്നിൽ 6.30 മുതൽ രാത്രി 9.30 വരെ സംഗീതപരിപാടി അരങ്ങേറും. 8.30ന് ഭൗമമണിക്കൂറിൽ വിളക്ക് അണയ്ക്കുന്ന ചടങ്ങ് മേയർ ആര്യാ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും.
Source link