INDIALATEST NEWS

മണിപ്പുരിൽ സമാധാന ശ്രമം പാളുന്നു; പട്ടാളം റൂട്ട് മാർച്ച് നടത്തി


കൊൽക്കത്ത ∙ മണിപ്പുരിലെ ചുരാചന്ദ്പുരിൽ കുക്കി-സോ ഗോത്രത്തിലെ ഉപഗോത്രങ്ങൾ തമ്മിലുള്ള സംഘർഷം പൊട്ടിത്തെറിയിലേക്ക്. അക്രമങ്ങൾ തടയുന്നതിനായി ഗോത്രത്തലവൻമാരുടെയും മുതിർന്ന അംഗങ്ങളുടെയും നേതൃത്വത്തിൽ ഇന്നലെയും യോഗം ചേർന്നു.സംഘർഷം തടയുന്നതിനായി പട്ടാളം ജില്ലയുടെ വിവിധ മേഖലകളിൽ റൂട്ട് മാർച്ച് നടത്തി. ജില്ലയിൽ നിരോധനാജ്ഞ തുടരുകയാണ്. ഒന്നിച്ചു നിന്നവർ തമ്മിൽ സംഘർഷത്തിലായതോടെ മണിപ്പുരിലെ സമാധാന ശ്രമങ്ങളും അനിശ്ചിതത്വത്തിലായി.


Source link

Related Articles

Back to top button