Site icon onlinekeralanews.com

ആഡംബര വാഹനശേഖരത്തിൽ പുതിയ അംഗം;  ബിഎംഡബ്ല്യു ഫൈവ് സീരീസ് സ്വന്തമാക്കി ഉണ്ണി മുകുന്ദൻ


ആഡംബര വാഹനശേഖരത്തിൽ പുതിയ അംഗത്തെ എത്തിച്ച് നടൻ ഉണ്ണിമുകുന്ദൻ. ജർമൻ ആഡംബര വാഹന നിർമാതാക്കളായ ബിഎംഡബ്ല്യുവിന്റെ ഏറ്റവും മികച്ച മോഡലുകളിലൊന്നായ ഫൈവ് സീരീസാണ് നടൻ സ്വന്തമാക്കിയത്. ലാൻഡ് റോവർ ഡിഫൻഡർ, മിനി കൺട്രിമാൻ ‌ജെഎസ്ഡബ്ള്യു ഇലക്‌ട്രിക് എന്നിവയാണ് ഉണ്ണിമുകുന്ദൻ ഗ്യാരേജിലുള്ള മറ്റ് വാഹനങ്ങൾ. ഏകദേശം 73 ലക്ഷം രൂപയാണ് ഈ ആഡംബര സെഡാൻ മോഡലിന്റെ എക്‌സ്‌ഷോറൂം വില. റെഗുലർ ഫൈവ് സീരീസിനെക്കാലുള്ള വലിപ്പമാണ് ലോംഗ് വീൽബേസ് മോഡലിന്റെ പ്രധാന സവിശേഷത. 5175 എം.എം. നീളം, 1900 എം.എം. വീതി, 1520 എം.എം. ഉയരം എന്നിങ്ങനെയാണ് ഈ വാഹനത്തിന്റെ അളവുകൾ. 3105 എംഎം വീൽബേസാണ് ഇതിലുള്ളത്. ബി.എം.ഡബ്ല്യുവിന്റെ മാട്രിക്സ് എല്‍ഇഡി അഡാപ്റ്റീവ് ട്വിന്‍ ഹെഡ് ലാമ്പ്, കിഡ്നി ഷേപ്പ് ഗ്രില്ല് എന്നിവയാണ് ഫൈവ് സീരീസിലുമുള്ളത്. എല്‍.ഇ.ഡിയില്‍ തീര്‍ത്തിരിക്കുന്ന ഡി.ആര്‍.എല്‍, ടേണ്‍ ഇന്റിക്കേറ്റ‌ർ എന്നിവയുടെ ഡിസൈന്‍ വാഹനത്തെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു. എല്‍ ഷേപ്പിലാണ് എല്‍.ഇ.ഡി ടെയ്ല്‍ലാമ്പ് ഒരുക്കിയിരിക്കുന്നത്. ക്രോമിയം അലങ്കാരങ്ങളും വാഹനത്തിന്റെ പല ഭാഗത്തായും നല്‍കിയിട്ടുണ്ട്.


Source link

Exit mobile version