KERALAM
ജയൻ ചേർത്തലയ്ക്കെതിരെ നിർമ്മാതാക്കളുടെ ഹർജി

കൊച്ചി: നടനും ‘അമ്മ” സംഘടനയുടെ അഡ്‌ഹോക് കമ്മിറ്റിയംഗവുമായ ജയൻ ചേർത്തലയ്ക്കെതിരെ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഹർജി നൽകി. എറണാകുളം സി.ജെ.എം കോടതിയിൽ അസോസിയേഷൻ സെക്രട്ടറി ബി. രാകേഷ് സമർപ്പിച്ച ഹർജിയിൽ ഒരുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെടുന്നു.
നിർമ്മാതാക്കളുടെ സംഘടന താരസംഘടനയ്ക്ക് ഒരുകോടി നൽകാനുണ്ടെന്ന് ജയൻ പറഞ്ഞിരുന്നു. സ്‌റ്റേജ് ഷോയിൽ നിന്നു ലഭിച്ച വരുമാനത്തിന്റെ മുഖ്യപങ്ക് നിർമ്മാതാക്കളുടെ അസോസിയേഷന് നൽകിയെന്നും മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. ഈ പരാമർശങ്ങളൾ പിൻവലിച്ച് മാപ്പ് പറയണമെന്നാവശ്യപ്പെട്ട് നിർമ്മാതാക്കൾ നേരത്തെ ജയന് വക്കീൽ നോട്ടീസ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഹർജി.
Source link