LATEST NEWS

അതിർത്തിത്തർക്കം: നെയ്യാറ്റിന്‍കരയില്‍ അയല്‍വാസിയെ കുത്തിക്കൊന്നു


തിരുവനന്തപുരം ∙ നെയ്യാറ്റിന്‍കരയില്‍ വസ്തു തര്‍ക്കത്തെ തുടര്‍ന്ന് അയല്‍വാസിയെ കുത്തിക്കൊന്നു. മാവിളക്കടവ് സ്വദേശി ശശിയാണ് കൊല്ലപ്പെട്ടത്. അയല്‍വാസി സുനില്‍ ജോസിനെ അറസ്റ്റ് ചെയ്തു. രാവിലെ തര്‍ക്കത്തിനിടെ മാറിനിന്ന ശശിയെ പിന്നിലൂടെ എത്തിയ സുനില്‍ ജോസ് രണ്ടു തവണ കുത്തുകയായിരുന്നു.ശശി സംഭവസ്ഥലത്തു തന്നെ വീണ് മരിച്ചു. കുത്തിയ ശേഷം സ്വന്തം വീട്ടില്‍ ഇരുന്ന സുനിലിനെ പൊലീസ് എത്തി പിടികൂടുകയായിരുന്നു. അതിര്‍ത്തി തര്‍ക്കവുമായി ബന്ധപ്പെട്ടു കുറേ നാളുകളായി അയല്‍വാസികള്‍ തമ്മില്‍ പ്രശ്‌നമുണ്ടായിരുന്നു. ഇവരുടെ പരാതികളുടെ അടിസ്ഥാനത്തില്‍ അധികൃതര്‍ എത്തി സ്ഥലം അളന്നിരുന്നതായി നാട്ടുകാർ പറഞ്ഞു.


Source link

Related Articles

Back to top button