ജർമൻ സംസ്ഥാനത്തെ സ്കൂളുകളിൽ മൊബൈൽ നിരോധിക്കുന്നു

ബെർലിൻ: ജർമനിയിലെ ബാഡൻ-വർട്ടൻബെർഗ് സംസ്ഥാനത്തെ സ്കൂളുകളിൽ മൊബൈൽ ഫോൺ നിരോധിക്കാൻ ആലോചന. വിദ്യാർഥികളുടെ ഭാവിയെക്കരുതിയാണു നടപടിയെന്ന് സാംസ്കാരികവകുപ്പ് മന്ത്രി തെരേസാ ഷോപ്പർ പറഞ്ഞു. മൊബൈൽ ഫോണിന്റെ ഉപയോഗം മാനസികാരോഗ്യത്തെയും പഠനശേഷിയയെും ബാധിക്കും. പ്രായത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നിയന്ത്രണങ്ങളെന്നും മന്ത്രി വിശദീകരിച്ചു.
ഇറ്റലി, ഫ്രാൻസ്, ഡെന്മാർക്ക് തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളിൽ ഇത്തരം നിയന്ത്രണങ്ങളുണ്ട്. ജർമനിയിൽ വിദ്യാഭ്യാസ നയം തീരുമാനിക്കുന്നത് സംസ്ഥാനങ്ങളാണ്. അതിനാൽ പല സംസ്ഥാനങ്ങളിലും നിയന്ത്രണങ്ങൾക്കു വ്യത്യാസമുണ്ട്.
Source link