പിട്ടാപ്പിള്ളില്‍ ഏജന്‍സീസ് ഹരിപ്പാട് പ്രവര്‍ത്തനമാരംഭിച്ചു

കൊച്ചി: പ്രമുഖ ഗൃഹോപകരണ ശൃംഖലയായ പിട്ടാപ്പിള്ളില്‍ ഏജന്‍സീസിന്റെ 83ാമത് ഷോറൂം ആലപ്പുഴ ഹരിപ്പാട് പ്രവര്‍ത്തനമാരംഭിച്ചു. കുമാരപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൂസി ആശാരിപറമ്പില്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് യു. പ്രദീപ്, പഞ്ചായത്ത് പ്രതിപക്ഷ നേതാവ് കെ. സുധീര്‍, അശോക പണിക്കര്‍, പിട്ടാപ്പിള്ളില്‍ ഏജന്‍സീസ് മാനേജിംഗ് ഡയറക്ടര്‍ പീറ്റര്‍ പോള്‍ പിട്ടാപ്പിള്ളില്‍, ഡയറക്ടര്‍മാരായ കിരണ്‍ വര്‍ഗീസ്, ഡോ. അലക്സ് പോള്‍ പിട്ടാപ്പിള്ളില്‍, അജോ തോമസ്, ജനറല്‍ മാനേജര്‍ എ.ജെ. തങ്കച്ചന് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഫാ. ജയിംസ് പുളിച്ചമാക്കല്‍ ആശീര്‍വാദകര്‍മം നിര്‍വഹിച്ചു.
പിട്ടാപ്പിള്ളില്‍ ഏജന്‍സിസ് ഉപഭോക്താക്കള്‍ക്കായി ബൈ ആന്‍ഡ് ഫ്ലൈ എന്ന സമ്മര്‍ സ്കീമും അവതരിപ്പിച്ചു. ഈ പദ്ധതിയുടെ ഭാഗമായി വിജയികള്‍ക്ക് യൂറോപ്പ് ടൂര്‍ പാക്കേജ് സമ്മാനമായി ലഭിക്കും. വര്‍ധിച്ചുവരുന്ന ചൂട് കണക്കിലെടുത്ത് എസി, ഫ്രീസര്‍, കൂളര്‍, ഫാന്‍, റഫ്രിജറേറ്റര്‍ തുടങ്ങിയ ഉത്പന്നങ്ങള്‍ക്ക് പ്രത്യേക വിലക്കിഴിവ് ഒരുക്കിയിട്ടുണ്ട്.

Source link