ആശ്വാസം, തിരുവനന്തപുരം കലക്ടറേറ്റിലെ തേനീച്ചക്കൂടുകൾ‌ നീക്കി; രക്ഷകരായത് അമ്പൂരി സംഘം


തിരുവനന്തപുരം ∙ കലക്ടറേറ്റില്‍ ഭീതി പടര്‍ത്തിയ തേനീച്ചക്കൂടുകള്‍ നീക്കം ചെയ്തു. മണിക്കൂറുകൾ നീണ്ട ഓപ്പറേഷനിലൂടെയാണ് തേനീച്ചക്കൂട് നീക്കിയത്. കഴിഞ്ഞ ദിവസം ബോംബ് ഭീഷണിയെ തുടര്‍ന്ന് നടത്തിയ പരിശോധനയ്ക്കിടെ കൂടിളകി തേനീച്ചകള്‍ പുറത്തെത്തിയിരുന്നു. തേനീച്ച ആക്രമണത്തില്‍ നിരവധി പേര്‍ക്കു കുത്തേറ്റു. മൂന്നു വലിയ തേനീച്ചക്കൂടുകളും ആറ് ചെറിയ കൂടുകളുമാണ് ഉണ്ടായിരുന്നത്. ഏതു തരത്തില്‍ കൂടുകള്‍ നീക്കം ചെയ്യണമെന്നതു സംബന്ധിച്ച് വലിയ കൂടിയാലോചനകളാണു നടന്നത്. തേനീച്ചക്കൂടുകള്‍ നീക്കുന്നതില്‍ വിദഗ്ധരായ പലരെയും സമീപിച്ചു. അമ്പൂരിയില്‍നിന്നുള്ള സംഘം രാത്രി കീടനാശിനി തളിച്ചശേഷം കൂട് നീക്കുകയായിരുന്നു.


Source link

Exit mobile version