INDIA

ഛത്തീസ്ഗഡിൽ 30 മാവോയിസ്റ്റുകളെ വധിച്ചു; പോലീസുകാരന് വീരമൃത്യു


ബി​​​​ജാ​​​​പു​​​​ർ/​​​​കാ​​​​ങ്കേ​​​​ർ: ഛത്തീ​​​​സ്ഗ​​​​ഡി​​​​ൽ 30 മാ​​​​വോ​​​​യി​​​​സ്റ്റു​​​​ക​​​​ളെ സു​​​​ര​​​​ക്ഷാ​​​​സേ​​​​ന ഏ​​​​റ്റു​​​​മു​​​​ട്ട​​​​ലി​​​​ൽ വ​​​​ധി​​​​ച്ചു. ബ​​​​സ്ത​​​​ർ മേ​​​​ഖ​​​​ല​​​​യി​​​​ലെ ബി​​​​ജാ​​​​പു​​​​ർ, കാ​​​​ങ്കേ​​​​ർ ജി​​​​ല്ല​​​​ക​​​​ളി​​​​ലാ​​​​യി​​​​രു​​​​ന്നു ഏ​​​​റ്റു​​​​മു​​​​ട്ട​​​​ൽ. സി​​​​പി​​​​ഐ (​​​​മാ​​​​വോ​​​​യി​​​​സ്റ്റ്സ്) അം​​​​ഗ​​​​ങ്ങ​​​​ളാ​​​​ണു കൊ​​​​ല്ല​​​​പ്പെ‌​​​​ട്ട​​​​ത്. ഡി​​​​ആ​​​​ർ​​​​ജി അം​​​​ഗ​​​​മാ​​​​യ പോ​​​​ലീ​​​​സു​​​​കാ​​​​ര​​​​ൻ വീ​​​​ര​​​​മൃ​​​​ത്യു വ​​​​രി​​​​ച്ചു. ബി​​​​ജാ​​​​പു​​​​രി​​​​ൽ 26ഉം ​​​​കാ​​​​ങ്കേ​​​​റി​​​​ൽ നാ​​​​ലും മാ​​​​വോ​​​​യി​​​​സ്റ്റു​​​​ക​​​​ളാ​​​​ണു കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​ത്. ബി​​​​ജാ​​​​പു​​​​രി​​​​ലെ ഏ​​​​റ്റു​​​​മു​​​​ട്ട​​​​ലി​​​​നി​​​​ടെ​​​​യാ​​​​ണു പോ​​​​ലീ​​​​സു​​​​കാ​​​​ര​​​​ൻ വീ​​​​ര​​​​മൃ​​​​ത്യു വ​​​​രി​​​​ച്ച​​​​ത്. ബി​​​​എ​​​​സ്എ​​​​ഫ്, ഡി​​​​സ്ട്രി​​​​ക്‌​​​​ട് റി​​​​സ​​​​ർ​​​​വ് ഗാ​​​​ർ​​​​ഡ് (​​​​ഡി​​​​ആ​​​​ർ​​​​ജി), സം​​​​സ്ഥാ​​​​ന പോ​​​​ലീ​​​​സ് എ​​​​ന്നി​​​​വ സം​​​​യു​​​​ക്ത​​​​മാ​​​​യാ​​​​ണു മാ​​​​വോ​​​​യി​​​​സ്റ്റു​​​​ക​​​​ളെ നേ​​​​രി​​​​ട്ട​​​​ത്. ഇ​​​​ന്ന​​​​ലെ രാ​​​​വി​​​​ലെ ഏ​​​​ഴി​​​​നാ​​​​ണ് ബി​​​​ജാ​​​​പു​​​​രി​​​​ൽ ഏ​​​​റ്റു​​​​മു​​​​ട്ട​​​​ൽ ആ​​​​രം​​​​ഭി​​​​ച്ച​​​​ത്. ഗം​​​​ഗ​​​​ലൂ​​​​ർ പോ​​​​ലീ​​​​സ് സ്റ്റേ​​​​ഷ​​​​ൻ പ​​​​രി​​​​ധി​​​​യി​​​​ലെ വ​​​​ന​​​​മേ​​​​ഖ​​​​ല​​​​യി​​​​ലാ​​​​യി​​​​രു​​​​ന്നു ഏ​​​​റ്റു​​​​മു​​​​ട്ട​​​​ൽ. 26 മാ​​​​വോ​​​​യി​​​​സ്റ്റു​​​​ക​​​​ളു​​​​ടെ മൃ​​​​ത​​​​ദേ​​​​ഹം ക​​​​ണ്ടെ​​​​ടു​​​​ത്തു. ആ​​​​യു​​​​ധ​​​​ങ്ങ​​​​ളും സ്ഫോ​​​​ട​​​​ക​​​​വ​​​​സ്തു​​​​ക്ക​​​​ളും സു​​​​ര​​​​ക്ഷാ​​​​സേ​​​​ന പി​​​​ടി​​​​ച്ചെ​​​​ടു​​​​ത്തു.

കാ​​​​ങ്കേ​​​​ർ-​​​​നാ​​​​രാ​​​​യ​​​​ൺ​​​​പു​​​​ർ ജി​​​​ല്ലാ അ​​​​തി​​​​ർ​​​​ത്തി​​​​യി​​​​ലാ​​​​ണു ര​​​​ണ്ടാ​​​​മ​​​​ത്തെ ഏ​​​​റ്റു​​​​മു​​​​ട്ട​​​​ൽ ന​​​​ട​​​​ന്ന​​​​ത്. നാ​​​​ലു മാ​​​​വോ​​​​യി​​​​സ്റ്റു​​​​ക​​​​ളു​​​​ടെ മൃ​​​​ത​​​​ദേ​​​​ഹം ക​​​​ണ്ടെ​​​​ടു​​​​ത്തു. ഈ ​​​​വ​​​​ർ​​​​ഷം ഛത്തീ​​​​സ്ഗ​​​​ഡി​​​​ൽ 113 മാ​​​​വോ​​​​യി​​​​സ്റ്റു​​​​ക​​​​ളെ സു​​​​ര​​​​ക്ഷാ​​​​സേ​​​​ന വ​​​​ധി​​​​ച്ചു. ഇ​​​​വ​​​​രി​​​​ൽ 97 പേ​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​ത് ബ​​​​സ്ത​​​​ർ ഡി​​​​വി​​​​ഷ​​​​നി​​​​ലാ​​​​ണ്. രാ​​​​ജ്യം മാ​​​​വോ​​​​യി​​​​സ്റ്റ് മു​​​​ക്ത​​​​മാ​​​​ക്കാ​​​​നു​​​​ള്ള നീ​​​​ക്ക​​​​ത്തി​​​​ൽ സു​​​​ര​​​​ക്ഷാ​​​​സേ​​​​ന സു​​​​പ്ര​​​​ധാ​​​​ന വി​​​​ജ​​​​യം ക​​​​ണ്ടു​​​​വെ​​​​ന്ന് കേ​​​​ന്ദ്ര ആ​​​​ഭ്യ​​​​ന്ത​​​​ര മ​​​​ന്ത്രി അ​​​​മി​​​​ത് ഷാ ​​​​പ​​​​റ​​​​ഞ്ഞു. അ​​​​ടു​​​​ത്ത വ​​​​ർ​​​​ഷം മാ​​​​ർ​​​​ച്ച് 31ഓ​​​​ടെ രാ​​​​ജ്യം മാ​​​​വോ​​​​യി​​​​സ്റ്റ് മു​​​​ക്ത​​​​മാ​​​​കു​​​​മെ​​​​ന്ന് അ​​​​ദ്ദേ​​​​ഹം കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു.


Source link

Related Articles

Back to top button