SPORTS
രാജസ്ഥാനെ റയാൻ പരാഗ് നയിക്കും

ജയ്പുർ: ഐപിഎൽ 2025 സീസണിൽ രാജസ്ഥാൻ റോയൽസിന്റെ ആദ്യ മൂന്നു മത്സരങ്ങളിൽ ടീമിനെ റയാൻ പരാഗ് നയിക്കും. സ്ഥിരം ക്യാപ്റ്റൻ സഞ്ജു സാംസണ് കൈവിരലിലെ ശസ്ത്രക്രിയയ്ക്കുശേഷം പൂർണമായി കളത്തിൽ സജീവമാല്ലാത്തതിനാലാണിത്. പരാഗ് ക്യാപ്റ്റനാകുന്ന മത്സരങ്ങളിൽ സഞ്ജു ബാറ്റിംഗ് മാത്രമേ ചെയ്യൂ.
ബാറ്റിംഗിന് ഒപ്പം ഫീൽഡിംഗ് വിക്കറ്റ് കീപ്പിംഗ് ജോലികളുടെ ചെയ്യാൻ സാധിക്കുന്പോൾ സഞ്ജു സാംസണ് ക്യാപ്റ്റൻസിയിലേക്കു തിരിച്ചെത്തും എന്നാണ് റിപ്പോർട്ട്.
Source link