ആമസോണ്‍, ഫ്ളിപ്കാർട്ട് വെയർഹൗസുകളിൽ റെയ്ഡ്; സർട്ടിഫിക്കറ്റില്ലാത്ത 10,000ത്തിലധികം സാധനങ്ങൾ പിടിച്ചെടുത്തു

മുംബൈ: ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളായ ആമസോണിന്റെയും ഫ്ളിപ്കാർട്ടിന്റെയും വിവിധ വെയർഹൗസുകളിൽ അടുത്തിടെ നടത്തിയ റെയ്ഡുകളിൽ നിർബന്ധമായും ഉണ്ടായിരിക്കേണ്ട സർട്ടിഫിക്കേഷൻ ഇല്ലാത്ത നിരവധി സാധനങ്ങൾ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (ബിഐഎസ്) കണ്ടെത്തി. അപകടകരമായേക്കാവുന്ന ഉത്പന്നങ്ങളിൽനിന്ന് ഉപഭോക്താക്കൾക്കു സുരക്ഷ വർധിപ്പിക്കുന്നതിനുള്ള ശ്രമത്തിലാണ് ബിഐഎസ് ഈ നടപടി സ്വീകരിച്ചതെന്ന് വ്യക്തമാക്കി. ഗുഡ്ഗാവ്, ലക്നോ, ഡൽഹി എന്നിവിടങ്ങളിലെ ആമസോണിന്റെയും ഫ്ളിപ്കാർട്ടിന്റെയും വെയർഹൗസുകളിലും നടത്തിയ റെയ്ഡുകളിൽ, 2016 ലെ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (ബിഐഎസ്) നിയമത്തിലെ സെക്ഷൻ 17 ലംഘിച്ച് ബിഐഎസ് സ്റ്റാൻഡേർഡ് മാർക്ക് ഇല്ലാത്തതായി കണ്ടെത്തിയ ഇലക്ട്രിക് വാട്ടർ ഹീറ്ററുകൾ, കളിപ്പാട്ടങ്ങൾ, ബ്ലെൻഡറുകൾ, കുപ്പികൾ, സ്പീക്കറുകൾ എന്നിവയുൾപ്പെടെ 7,000ത്തിലധികം നിലവാരമില്ലാത്ത ഇനങ്ങൾ പിടിച്ചെടുത്തു. സർട്ടിഫിക്കറ്റില്ലാത്ത ഉത്പന്നങ്ങൾക്കെതിരേ തുടരുന്ന നടപടികളുടെ ഭാഗമായി, തമിഴ്നാട്ടിലെ തിരുവള്ളൂരിലുള്ള ആമസോണിന്റെയും ഫ്ളിപ്കാർട്ടിന്റെയും വെയർഹൗസുകളിലും ബിഐഎസ് ഉദ്യോഗസ്ഥർ മിന്നൽ റെയ്ഡ് നടത്തി. ഇ-കൊമേഴ്സ് ഭീമന്മാരിൽനിന്ന് 3,600 സർട്ടിഫിക്കറ്റില്ലാത്ത ഉത്പന്നങ്ങൾ പിടിച്ചെടുത്തു.
കഴിഞ്ഞ മാസം ഗുരുഗ്രാമിലെ ഒരു ആമസോണ്‍ വെയർഹൗസിൽ നടത്തിയ സമാനമായ ഒരു പരിശോധനയിൽ സർട്ടിഫിക്കറ്റുകൾ ഇല്ലാത്ത 58 അലുമിനിയം ഫോയിലുകൾ, 34 മെറ്റാലിക് വാട്ടർ ബോട്ടിലുകൾ, 25 കളിപ്പാട്ടങ്ങൾ, 20 ഹാൻഡ് ബ്ലെൻഡറുകൾ, ഏഴ് പോളി വിനൈൽ ക്ലോറൈഡ് (പിവിസി) കേബിളുകൾ, രണ്ട് ഫുഡ് മിക്സറുകൾ, ഒരു സ്പീക്കർ എന്നിവ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. സമാനരീതിയിൽ ഗുരുഗ്രാമിലെ ഫ്ളിപ്കാർട്ട് വെയർഹൗസിൽ നടത്തിയ റെയ്ഡിൽ സർട്ടിഫിക്കറ്റ് ഇല്ലാത്ത 534 സ്റ്റെയിൻലെസ് സ്റ്റീൽ വാക്വം-ഇൻസുലേറ്റഡ് കുപ്പികൾ, 134 കളിപ്പാട്ടങ്ങൾ, 41 സ്പീക്കറുകൾ എന്നിവ പിടിച്ചെടുത്തു.

Source link