LATEST NEWS

കണ്ണൂരിൽ പണി പൂർത്തിയാകാത്ത വീട്ടിൽ ഗൃഹനാഥനെ വെടിവച്ചു കൊന്നു; കരാറുകാരൻ കസ്റ്റഡിയിൽ


കണ്ണൂർ ∙ മാതമംഗലം കൈതപ്രം വായനശാലയ്ക്കു സമീപം പണി പൂർത്തിയാകാത്ത വീട്ടിൽ ഗൃഹനാഥൻ വെടിയേറ്റു കൊല്ലപ്പെട്ടു. മാതമംഗലം പുനിയംകോട് സ്വദേശി കെ.കെ.രാധാകൃഷ്ണനാണ് (51) മരിച്ചത്. സംഭവത്തിൽ, പെരുമ്പടവ് സ്വദേശി സന്തോഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.വ്യാഴാഴ്ച വൈകിട്ട് 7നായിരുന്നു സംഭവം. നെഞ്ചിലാണു രാധാകൃഷ്ണനു വെടിയേറ്റത്. ഗുഡ്സ് ഓട്ടോ ഡ്രൈവറാണു മരിച്ച രാധാകൃഷ്ണൻ. നിർമാണ കരാറുകാരനായ സന്തോഷിനു തോക്ക് ലൈസൻസ് ഉണ്ടെന്നാണു വിവരം. വീടുനിർമാണ കരാറിനെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്നാണു കൊലപാതകമെന്നാണു പ്രാഥമിക നിഗമനം.


Source link

Related Articles

Back to top button