ഒടുവിൽ സുനിതയെയും ബുച്ചിനെയും തേടി 'ഫ്രീഡം'; മസ്ക് ആ പേരിട്ടതിനു പിന്നിലുമുണ്ട് ഒരു കാരണം

ബഹിരാകാശ നിലയത്തിൽ ശരിക്കുമൊരു തടവറയിലെന്ന പോലെയല്ലേ ജീവിതം? സ്പേസ് വോക്കിന് ഇടയ്ക്ക് പുറത്തിറങ്ങുന്നതല്ലാതെ നിലയത്തിന്റെ ചുമരുകൾക്കുള്ളിലാണ് ബഹിരാകാശ യാത്രികരുടെ ജീവിതം. അവിടെ അപ്രതീക്ഷിതമായി 287 ദിവസം താമസിക്കേണ്ടി വന്ന സുനിത വില്യംസും ബുച്ച് വിൽമോറും മറ്റു രണ്ടു പേർക്കൊപ്പം ഭൂമിയിലേക്ക് തിരികെ വന്നത് ഇലോൺ മസ്കിന്റെ കമ്പനിയായ സ്പേസ് എക്സിന്റെ ഡ്രാഗൺ ക്യാപ്സൂൾ എന്ന പേടകത്തിലാണ്. അതിനൊരു പേരുമുണ്ട് – ഫ്രീഡം. പക്ഷേ ബഹിരാകാശ നിലയമെന്ന ‘തടവറയിൽ’ നിന്നുള്ള ഫ്രീഡം അല്ല അത്. അതിനു പിന്നിലുണ്ട് ഒരു കഥ.കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് ഈ പേടകം നിലയവുമായി ഡോക്ക് ചെയ്തത്. നിക്ക് ഹേഗ്, അലക്സാണ്ടർ ഗുർബനോവ് എന്നിവരായിരുന്നു യാത്രികർ. ആകെ 4 പേർക്ക് സഞ്ചരിക്കാം. മാർച്ച് 18 ന് നിക്കിനും അലക്സാണ്ടറിനുമൊപ്പമാണ് സുനിതയും ബുച്ചും ഭൂമിയിലേക്ക് തിരിച്ചത്. 17 മണിക്കൂർ സമയമെടുത്താണ് ഫ്രീഡം എന്ന ഈ ഡ്രാഗൺ സുനിതയേയും സംഘത്തെയും മണ്ണിലെത്തിച്ചത്. വളരെ കൃത്യമായി പ്ലാനിങ് നടത്തിയാണ് പേടകം ബഹിരാകാശത്തുനിന്ന് ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് കടന്നതും താഴേക്ക് ഇറങ്ങിയതും കടലില്‍ പതിച്ചതും.എന്തുകൊണ്ട് ‘ഫ്രീഡം’?
Source link